സിനഡിനെ കുറിച്ച് ഒരു ആമുഖം 

ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കുവാൻ പരിശുദ്ധാത്മാവിനാൽ പര്യാപ്തമാക്കുന്ന പ്രക്രിയയാണ് 2021 മുതൽ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിശ്വാസം വർധിപ്പിക്കാനും ബന്ധങ്ങൾ സുദൃഢമാക്കുവാനും മുറിവുകൾ ഉണ്ടാക്കുവാനും പരസ്പരം അറിഞ്ഞും ശ്രവിച്ചും ഒരുമയിൽ ശക്തിപ്രാപിക്കുന്നതിനുള്ള മാർഗ്ഗമാണ് സിനഡ്.

എല്ലാവരെയും ഏകോവിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണത്തിൽ തുല്യപങ്കാളിത്തം നൽകുന്ന പങ്കാളിത്ത സ്വഭാവമാണ് സിനഡിന്റെ മുഖമുദ്ര. കുടുംബങ്ങൾ മുതൽ ആഗോളതലം വരെ വ്യത്യസ്ത മേഖലകളിലായി സംവാദങ്ങളും ചർച്ചകളും പ്രവർത്തനാസൂത്രണങ്ങളും ഇവിടെ നടക്കുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ അടിസ്ഥാനമാക്കിയുള്ള നവീകരണം ആണ് സിനഡൽ പാതയുടെ ആത്യന്തിക ലക്‌ഷ്യം

പരിശുദ്ധാത്മാവേ/ അങ്ങേ നാമത്തിൽ ഒരുമിച്ചുകൂടി / അവിടുത്തെ സന്നിധിയിൽ / ഞങ്ങൾ നിൽക്കുന്നു. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ / വന്ന് വാഴണമേ. / അങ്ങ് മാത്രമാണ് / ഞങ്ങളെ നയിക്കുന്നത്. / ഞങ്ങൾ പോകേണ്ട വഴിയും /അതിലൂടെ മുന്നേറാൻ വേണ്ട രീതികളും / ഞങ്ങളെ പഠിപ്പിക്കണമേ. / ഞങ്ങൾ ബലഹീനരും പാപികളുമാണ്. / സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഞങ്ങളെ അനുവദിക്കരുതേ. / അജ്ഞത / തെറ്റായ പാതയിലൂടെ ഞങ്ങളെ നയിക്കുകയോ /പക്ഷപാതം / ഞങ്ങളുടെ പ്രവർത്തനങ്ങളെ / സ്വാധീനിക്കുകയോ ചെയ്യാതിരിക്കട്ടെ. / പരിശുദ്ധാത്മാവേ, / അങ്ങിൽ ഞങ്ങൾ ഐക്യം കണ്ടെത്തട്ടെ. / നിത്യജീവനിലേക്ക് / ഞങ്ങളൊരുമിച്ച് തീർഥാടനം ചെയ്യട്ടെ. / സത്യത്തിന്റെയും / നീതിയുടെയും പാതയിൽ നിന്ന് / ഞങ്ങൾ വ്യതിചലിക്കാതിരിക്കട്ടെ. 

പിതാവിനോടും / പുത്രനോടുമൊപ്പം /എല്ലായിടത്തും /പ്രവർത്തനനിരതനായിരിക്കുന്ന / അങ്ങ് ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ. ആമേൻ

Synod Share