സിനഡാത്മകതയുടെ നെടുംതൂണുകള്‍

വിജയകുമാർ

2021 ഒക്ടോബറില്‍ ആരംഭിച്ച് 2023 ഒക്ടോബറില്‍ സമാപിക്കുന്ന ഒരു സിനഡാത്മക സഭായാത്രയുടെ വിഷയം – ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി – കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നതാണ്. ദൈവവുമായി ഒരുമിച്ച് സഞ്ചരിക്കുന്ന ഒരു ദൈവജനം രൂപപ്പെടുക. ഞാനാണ് സഭ എന്നും എന്‍റെതാണ് സഭ എന്നുമുള്ള ഉത്തമ ബോധ്യത്തോടെ യാത്ര ചെയ്യാന്‍ തയ്യാറാകുന്ന ദൈവജനം.

ഈ വിഷയത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ എന്നു ചിന്തിച്ചാല്‍ –
@ ഈ മൂന്ന് വശങ്ങളും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അവയ്ക്കിടയില്‍ സ്ഥാന മഹിമ വ്യത്യാസങ്ങളില്ല. ഓരോന്നും മറ്റുള്ളവയെ പരിപോഷിപ്പിക്കുന്നു.
@ ഒരു സിനഡാത്മക സഭയുടെ നിര്‍ണായകമായ നെടുംതൂണുകളാണ് ഇവ മൂന്നും.
@ ഇവ മൂന്നിനുമിടയിലുള്ള ചലനാത്മകമായ ഒരു ബന്ധമുണ്ട് എന്ന ബോധ്യം.

ഈ മൂന്ന് തൂണുകളെക്കുറിച്ച് പരിശോധിക്കാം.

1) കൂട്ടായ്മ
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. (യോഹ.15:5)
പരിശുദ്ധ ത്രീത്വത്തിന്‍റെ കൂട്ടായ്മയുടെ ഉദാത്ത മാതൃകയും വചന ഭാഗവും കൂട്ടായ്മയുടെ മഹത്വം വെളിവാക്കിത്തരുന്നു. ക്രൈസ്തവ ജീവിതത്തിന്‍റെയും സഭാ ജീവിതത്തിന്‍റെയും അടിസ്ഥാനമാണ് ഈ വചനത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മ.

ഇതിലൂടെ ചില വസ്തുതകളും, ബോധ്യപ്പെടുത്തലുകളും ചില ഉത്തരവാദിത്വങ്ങളും നമ്മെ ഏല്‍പ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുന്നു.
# ചില ഉടമ്പടികള്‍ ദൈവം നമുക്ക് നല്‍കിക്കൊണ്ട് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളുള്ള ജനതയെ ഒരേ വിശ്വാസമുള്ളവരെ തന്‍റെ കൃപാവരം വര്‍ഷിച്ചുകൊണ്ട് ഒരുമിച്ചു കൂട്ടുന്നു.
# കൂട്ടായ്മയ്ക്ക് ഒരു മാതൃക നല്‍കുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തിന്‍റെ മാതൃക – അവരുടെ സ്നേഹമാണ് കൂട്ടായ്മയുടെ അടിസ്ഥാനം.
# പിതാവിനോട് ദൈവജനത്തെ അനുരജ്ഞനപ്പെടുത്തുന്നതും പരിശുദ്ധാത്മാവില്‍ നമ്മെ പരസ്പരം യോജിപ്പിക്കുന്നത് ക്രിസ്തുവാണ്.
# വിശ്വാസബോധത്തില്‍ അടിസ്ഥാനമുറപ്പിച്ച് സഭയുടെ സജീവമായ പാരമ്പര്യത്തിലൂടെ ദൈവവചനത്തിന് കാതോര്‍ക്കണം പ്രചോദിതരായിത്തീരണം.
# നമുക്കോരോരുത്തര്‍ക്കും തങ്ങളുടെ പങ്കുവഹിക്കാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ – കൂട്ടായ്മയില്‍ നാമെല്ലാവരും പങ്കുചേരുകയും മറ്റുള്ളവരെ പങ്കുചേര്‍ക്കുകയും വേണം. കുടുംബത്തില്‍, ബി.സി.സി.യില്‍, ഇടവകയില്‍, സമൂഹത്തില്‍ ഈ കൂട്ടായ്മാനുഭവം ഉണ്ടാകണം.


2) പങ്കാളിത്തം
“നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.” (1 കൊറി.12:27)
“ഒരു അവയവമല്ല പലതു ചേര്‍ന്നതാണ് ശരീരം.” (1 കൊറി.12:14)
സഭാദൗത്യത്തില്‍ സജീവമായി പങ്കുചേരാന്‍ സഭാഗാത്രത്തിലെ അവയവ തുല്യരായ ഓരോ കത്തോലിക്കനും ഉത്തരവാദിത്തമുണ്ട്. സഭാ ശരീരത്തിന്‍റെ ആഗ്രഹമനുസരിച്ച് ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് പിതാവ് നമുക്ക് നല്‍കുന്നു.
§ മറ്റുള്ളവരെ ശ്രവിക്കുക
a) ആര് ശ്രവിക്കണം/കേള്‍ക്കണം – അല്‍മായര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിവര്‍ ശ്രവിക്കണം.
b) എങ്ങനെ ശ്രവിക്കണം : തീവ്രമായും, ബഹുമാനപൂര്‍വ്വകമായും ശ്രവിക്കണം.
c) ഇങ്ങനെ ചെയ്താല്‍ നാം ഒരുമിച്ച് പരിശുദ്ധാത്മാവിനെ കാതോര്‍ക്കാന്‍ ഇടമൊരുക്കും. മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള സഭയുടെ കാഴ്ചപ്പാട് സുവ്യക്തമാകും.
§ പങ്കാളിത്തത്തിന്‍റെ അടിസ്ഥാനം പരിശുദ്ധാത്മാവില്‍ നിന്നും നാം സ്വീകരിച്ച ദാനങ്ങളിലൂടെ പരസ്പരം ശുശ്രൂഷിക്കാന്‍ യോഗ്യരാക്കപ്പെടുകയും വിളിക്കപ്പെട്ടിരിക്കുകയും ചെയ്യുക എന്ന വസ്തുത.
§ അജപാലന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ –
* ദൈവത്തിന്‍റെ ഇഷ്ടത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ / അനുരൂപപ്പെടാന്‍ വേണ്ടി
* പ്രാര്‍ത്ഥിക്കാന്‍, ശ്രവിക്കുക, വിശകലനം ചെയ്യാന്‍ സംവദിക്കാന്‍, വിവേചിക്കാന്‍, ഉപദേശം നല്‍കാന്‍
* സിനഡാത്മക സഭയില്‍ സമൂഹം മുഴുവന്‍ ഒരുമിച്ച് സ്വാതന്ത്ര്യം, വൈവിധ്യത്തോടു… വിളിക്കപ്പെട്ടിരിക്കുന്നു.
§ എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുക
a) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ
b) ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നവരെ (പാപിനിയായ സ്ത്രീ, സക്കേവൂസ്, കുഷ്ഠരോഗി)

3) പ്രേഷിത ദൗത്യം
“ദരിദ്രരെ സുവിശേഷമറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ലൂക്ക : 4 : 18)
ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലെ അംഗമായ ഓരോരുത്തരും പരിശുദ്ധാത്മാശക്തിയാല്‍ നിറഞ്ഞ് ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അയയ്ക്കപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
@ സഭനിലകൊള്ളുന്നത് – സുവിശേഷവല്‍ക്കരണത്തിനാണ്. ചില മാനങ്ങള്‍ ഉണ്ട്.
@ മനുഷ്യകുടുംബത്തിന്‍റെ മുഴുവന്‍ മധ്യത്തില്‍ – ദൈവത്തിന്‍റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക – (കണ്ടാലും) – (ആദിമസഭയില്‍ കണ്ടത്)
@ സുവിശേഷത്തിന് മെച്ചപ്പെട്ട സാക്ഷ്യം നല്‍കല്‍- പ്രത്യേകിച്ച് നമ്മുടെ ലോകത്തിന്‍റെ ആത്മീയ, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, ഭൗമിക, അസ്തിത്വ മേഖലകളില്‍ പ്രാന്തസ്ഥിതരായി ജീവിക്കുന്നവരുടെയിടയില്‍ സഭയെ നാം പരിചയപ്പെടുത്തണം.
@ സുവിശേഷവത്കരണ ജോലി പൂര്‍ത്തിയാക്കാനുള്ളതിനുവേണ്ടിയാണ് സിനഡാത്മക – ഫലപ്രദമായി –
@ ഈ പറഞ്ഞ 3 തൂണുകളും കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തനക്ഷമവുമാകുമ്പോഴാണ് സിനഡാത്മകത പൂര്‍ണ്ണതയിലെത്തുന്നത്.

ഇവ നാം സ്വയം സ്വീകരിക്കുന്നു അതോടൊപ്പം മറ്റുള്ളവരിലേക്ക് ചലനാത്മകമായി പകര്‍ന്നു നല്കുകയും ചെയ്യുമ്പോഴാണ് പാപ്പ വിഭാവന ചെയ്തതുപോലെ ഫലപ്രാപ്തിയില്‍ എത്തിച്ചേരുന്നത്.

സിനഡാത്മക സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം ആഗോള സിനഡ് 2021-2023

മോൺ.വി.പി.ജോസ്

ആമുഖം
ഒരു സിനാഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്ന ശീര്‍ഷകത്തോടെ 2023 ഒക്ടോബറില്‍ ആഗോള കത്തോലിക്ക സഭ പരിശുദ്ധാത്മാവിന്‍റെ പ്രേരണയില്‍ നടത്തുന്ന സിനഡ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വിശ്വാസം വര്‍ദ്ധിപ്പിക്കാനും ബന്ധങ്ങള്‍ സുദൃഢമാക്കാനും മുറിവുകള്‍ ഉണക്കാനും പരസ്പരം അറിഞ്ഞും ശ്രവിച്ചും ദൈവപരിലാളനയില്‍ ആശ്രയിച്ചും ഒരുമയില്‍ ശക്തിപ്രാപിക്കുന്നതിനുമുള്ള മാര്‍ഗമായാണ് ഈ സിനഡിനെ കാണുന്നത്. എല്ലാവരെയും ഏകോപിപ്പിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണത്തില്‍ തുല്യപങ്കാളിത്തം നല്‍കുന്ന പങ്കാളിത്ത സ്വഭാവമാണ് സിനഡിന്‍റെ മുഖമുദ്ര. ക്രൈസ്തവ ജീവിതത്തെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഈ പ്രക്രിയ ഏറെ ബൃഹത്തായതും എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തവും ഉള്ളതാണ്. കുടുംബങ്ങള്‍ മുതല്‍ ആഗോളതലംവരെ വ്യത്യസ്ത മേഖലകളിലായി സംവാദങ്ങളും ചര്‍ച്ചകളും പ്രവര്‍ത്തനാസൂത്രണങ്ങളും ഇവിടെ നടക്കുന്നു. മുന്‍വിധികളൊന്നും കൂടാതെ എല്ലാവരെയും ശ്രവിക്കാനും, പരസ്പരം ശ്രവിക്കാനുമുള്ള വേദികള്‍ സിനഡിലൂടെ വിഭാവനം ചെയ്യുന്നു. കുടുംബം ബി.സി.സി., ഇടവക, രൂപത, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം, ആഗോളം തുടങ്ങിയ തലങ്ങളിലും വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഇതര സ്ഥാപനങ്ങള്‍, സന്യസ്തഭവനങ്ങള്‍, രൂപീകരണ ഭവനങ്ങള്‍, സംഘടനകള്‍ തുടങ്ങി സാധ്യമായ എല്ലാ മേഖലകളിലും ഇതിനോടനുബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു.

പശ്ചാത്തലം
* 21 സാര്‍വ്വത്രിക സൂനഹദോസുകള്‍
* 15 സാധാരണ സിനഡുകള്‍ (അവസാനം നടന്നത് 2018 ല്‍ – യുവജനം)
* 3 അസാധാരണ സിനഡുകള്‍ (അവസാനം നടന്നത് 2014 ല്‍ – കുടുംബം)
* 11 പ്രത്യേക സിനഡുകള്‍ (അവസാനം നടന്നത് 2019 ല്‍ – ആമസോണ്‍ സിനഡ്)
രൂപതാ സിനഡ്
1. ബിസിസി തെരഞ്ഞെടുപ്പും ഇടവക അജപാലന സമിതി, ധനകാര്യ സമിതി രൂപീകരണവും.
2. 2022-23, 2023-24 വര്‍ഷങ്ങളിലെ പദ്ധതി ആവിഷ്കരണവും ബഡ്ജറ്റും.

ആഗോള സിനഡ് 2023
സിനഡാത്മക സഭയ്ക്കായ് ഒരു സിനഡ്
ഒരുമിച്ച് യാത്ര ചെയ്തുകൊണ്ടും ആ യാത്രയെ വിലയിരുത്തികൊണ്ടും സഭയ്ക്ക് തന്‍റെ അനുഭവങ്ങളുടെ വിശകലനത്തിലൂടെ എപ്രകാരം കൂട്ടായ്മയില്‍ ജീവിക്കാമെന്നും പങ്കാളിത്തം പ്രായോഗികമാക്കാമെന്നും പ്രേക്ഷിതത്വത്തിലേക്ക് കൂടുതല്‍ തുറവി ഉണ്ടാകാമെന്നും മനസ്സിലാക്കാന്‍ സാധിക്കും.

വിഷയത്തിന്‍റെ മൂന്ന് ഊന്നലുകള്‍
കൂട്ടായ്മ: വ്യത്യസ്തതകളുള്ള ജനമായ നമ്മെ ദൈവം ഒരേ വിശ്വാസത്തില്‍ ഒരുമിച്ച് ചേര്‍ക്കുന്നു.
പങ്കാളിത്തം: ദൈവജനത്തിലെ എല്ലാവരുടെയും പൂര്‍ണ്ണ പങ്കാളിത്ത ത്തിനായുള്ള വിളി
പ്രേഷിതത്വം: സഭ നിലനില്‍ക്കുന്നതുതന്നെ സുവിശേഷവത്കര ണത്തിനാണ്. സിനഡാത്മകത എന്നത് സഭയ്ക്ക് സുവിശേഷവത്കരണ ദൗത്യം കൂടുതല്‍ ഫല പ്രദമായും വിശ്വസ്തമായും നിറവേറ്റുവാനുള്ള ഉപാധിയാണ്.

സിനഡും സിനഡാത്മകതയും
സുന്‍ (SUN = കൂടെ) ഒഡോസ് (HODOS = വഴി) എന്നീ രണ്ടു ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നതാണ് “സുനോഡോസ്” അഥവാ “സിനഡ്” എന്ന പദം. മൂലാര്‍ത്ഥം സഹയാത്ര, ഒരുമിച്ചുള്ള നടത്തം എന്നൊക്കെയാണ്.
വഴി – യേശുക്രിസ്തു (യോഹ.14:6) വഴിയും സത്യവും ജീവനും ഞാനാണ്.
വഴി – ക്രിസ്തു മാര്‍ഗ്ഗം (അപ്പ.9:2; 19:9, 23; 22:4)
ആയിടെ ക്രിസ്തു മാര്‍ഗ്ഗത്തെ സംബന്ധിച്ച് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായി (അപ്പ. 19:23)
ക്രിസ്തു മാര്‍ഗ്ഗം ഒരു ജീവിത ശൈലി
യേശുവിന്‍റെ ജീവിതശൈലി- എല്ലാവരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ശൈലി.
സമരിയാക്കാരി സ്ത്രീ (യോഹ. 4)
നല്ല സമരിയാക്കാരന്‍ (ലൂക്ക 10)
ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തുന്നു (ലൂക്ക 7)
സക്കേവൂസ് (ലൂക്ക 19)
ഫരിസേയനും ചുങ്കക്കാരനും (ലൂക്ക 18)
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ (യോഹ. 8)

സഭയെന്നാല്‍ ഒരുമിച്ച് നടക്കുക എന്നതിന്‍റെ പര്യായമാണ്- വി.ജോണ്‍ ക്രിസോസ്റ്റം.
സഭാചരിത്രത്തില്‍ സിനഡ് എന്ന പദം രൂപതാ, പ്രോവിന്‍സ്, പ്രാദേശിക, പാത്രിയാര്‍ക്കല്‍, സാര്‍വ്വത്രിക തലങ്ങളില്‍ വിളിച്ചുകൂട്ടപ്പെടുന്ന സഭാ സമ്മേളനങ്ങളെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു.

സിനഡാത്മകത
ഒരുമിച്ച് യാത്ര ചെയ്യുന്ന ദൈവജനമെന്ന സഭയുടെ സ്വഭാവത്തെയാണ് സിനഡാത്മകത എന്നതുകൊണ്ട് ആര്‍ത്ഥമാക്കുന്നത്. പരിശുദ്ധാത്മ ശക്തിയില്‍ കര്‍ത്താവായ യേശുവിനാല്‍ വിളിച്ചുചേര്‍ക്കപ്പെട്ട് ഒരു കൂട്ടായ്മയില്‍ സമ്മേളിക്കുന്നതാണ് സിനഡ് അഥവാ സൂനഹദോസുകള്‍.
സിനാത്മകതയുടെ ഏറ്റവും വലിയ സവിശേഷത എല്ലാവരെയും ശ്രവിക്കുക എന്നുള്ളതാണ്. ശ്രവിക്കുക എന്നത് കേള്‍ക്കുക മാത്രമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നതാണ് സിനഡാത്മകത. എല്ലാവരും പരസ്പരം ശ്രവിക്കുകയും എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ സാധിക്കുകയും ചെയ്യുന്നവിധം എല്ലാവരും സത്യത്തിന്‍റെ ആത്മാവായ പരിശുദ്ധാത്മാവിനെ ഒരുമിച്ച് ശ്രവിക്കുന്നതുമാണ് സിനഡാത്മകത- ഫ്രാന്‍സിസ് പാപ്പ.
മൂന്നാം സഹസ്രാബ്ദത്തിലെ സഭയെക്കുറിച്ച് ദൈവം വിഭാവനം ചെയ്യുന്നത് നിയതമായും സിനഡാത്മകതയുടെ പാതയാണ്ڈ- ഫ്രാന്‍സിസ് പാപ്പ
രണ്ടാം വത്തിക്കാന്‍ സൂനഹദോയിനുശേഷം സഭയിലുണ്ടാകുന്ന ഏറ്റവും നിര്‍ണ്ണായകമായ സംഭവംڈ – വത്തിക്കാന്‍ നിരീക്ഷകന്‍

നവീകരണമെന്നാല്‍ …
ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്
ആയിതീരേണ്ട അവസ്ഥയിലേക്കുള്ള യാത്ര – സുവിശേഷത്തിന്‍റെ ആനന്ദം
ബൈബിള്‍ – വിശ്വാസത്തിന്‍റെ ഉറവിടം

രണ്ട് ഇതിവൃത്തങ്ങള്‍

  1. പുറപ്പാടും ഉടമ്പടിയും
  2. ക്രിസ്തു സംഭവം (യോഹ. 13:34-36)

നവീകരണം
ഈ അടിസ്ഥാന ദൈവീക അനുഭവത്തിലേക്കുള്ള മടങ്ങിപ്പോകലാണ്.
ഭാരത്തെക്കാള്‍ അവസരം
നിലവിലുള്ള അജപാലന പ്രവര്‍ത്തനങ്ങളോടൊപ്പം അധികഭാരമായി സിനഡാത്മക പ്രക്രിയയെ കാണുന്നതിനുപകരം പ്രേഷിത ദൗത്യത്തില്‍ കൂടുതല്‍ ഫലപ്രദമായി പങ്കുചേരന്‍.
പ്രാദേശിക സഭയ്ക്ക് അജപാലന മാനസാന്തരത്തിലും സിനഡാത്മക ശൈലിയിലും വളരുവാനുള്ള ഒരു സുവര്‍ണ്ണ അവസരമായി ഇതിനെ കാണാം.

സിനഡ് 2021-23
2021 ഒക്ടോബര്‍ 2023 ഒക്ടോബര്‍ വരെ
2021 ഒക്ടോബര്‍ 9 ന് വത്തിക്കാനില്‍ തുടക്കം 2021 ഒക്ടോബര്‍ 17 ന് രൂപതകകളില്‍ ഉദ്ഘാടനം
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സിനഡ് കേവലം മെത്രാന്മാരുടെ മാത്രമാകാതെ സഭയുടേത് മുഴുവനാകണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നു.
നെയ്യാറ്റിന്‍കര രൂപതയില്‍ – കുടുംബ സിനഡ്, ബിസിസി സിനഡ്, ഇടവക സിനഡ്, ഫൊറോന സിനഡ്, രൂപതാ സിനഡ്.
തുടര്‍ന്ന് സംസ്ഥാന സിനഡ്, ദേശീയ സിനഡ്, ഭൂഖണ്ഡ സിനഡ്, ആഗോള സിനഡ് (മെത്രാന്മാരുടെ സിനഡ്).
പ്രത്യേകതകള്‍
$ സഭ മുഴുവനും പങ്കാളിയാവുന്നു.
$ മൂന്നു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയ
$ ഗഹനമായ ആശയങ്ങളുടെ സ്വരൂപണമല്ല ലക്ഷ്യം
$ ചോദ്യാവലികളുടെ പൂരണമോ അന്വോഷണാത്മക പഠനമോ അല്ല
$ സകലരേയും ഉള്‍പ്പെടുത്തിക്കൊണ്ട് തുറവിയോടെയുള്ള പരസിപര ശ്രവണം, സ്വതന്ത്രവും നിര്‍ഭയവുമായ പങ്കുവയ്ക്കല്‍ എന്നിവയാണ് മുഖ്യം.
$ സര്‍വോപരി പരിശുദ്ധാത്മാവിനെ ശ്രവിക്കുകയാണ്.
$ പദ്ധതിയെക്കാള്‍ പ്രക്രിയക്കാണ് പ്രാധാന്യം. ഒരു പദ്ധതി നടപ്പിലാക്കുക എന്നതിലുപരി ഒരു പ്രക്രിയയില്‍ കടന്നുപോകുക.
ഊന്നലുകള്‍
$ മാറ്റത്തിന് തയ്യാറാവുക – നവീകരണം = ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള യാത്ര.
$ മൂവായിരത്തിലധികം വരുന്ന രൂപതകളിലെ എല്ലാ മെത്രാന്മാരെയും വൈദികരെയും സന്യസ്ഥരെയും വിശ്വസ സമൂഹത്തെയും സിനഡല്‍ പ്രക്രിയയില്‍ പങ്കാളികളാക്കുന്നു.

സിനഡൽ ലോഗോ

ലോഗോ – സവിശേഷതകള്‍
വൃക്ഷം = ജീവവൃക്ഷം-വചനശക്തി,
ശാഖകള്‍ = കുരിശ്, പരിശുദ്ധാത്മാവ്,
സൂര്യന്‍ = ദിവ്യകാരുണ്യം,
സുവര്‍ണനിറം,
എല്ലാ ജനങ്ങളും = വൈവിധ്യമാര്‍ന്ന നിറചാര്‍ത്തുകള്‍,
ഒരുമിച്ചുള്ള യാത്ര,
ചലനാത്മകമായ ദൈവജനം,
മേല്‍ക്കോയ്മയില്ല,
ഒപ്പം നടക്കുന്നു,
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം,
കുട്ടികളും കൗമാരക്കാരും തുടക്കമിടുന്ന യാത്ര,
ഏകതാനതയെക്കാള്‍ വൈവിധ്യത്തിന് പ്രാധാന്യം.

ലോഗോ – വിശദീകരണം
@ വാനോളം ഉയരുന്ന പ്രൗഢമായൊരു വന്‍വൃക്ഷം: പ്രകാശ ത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രതീകമായ സുവര്‍ണ നിറം.
@ ജീവന്‍റെയും പ്രത്യാശയുടെയും അടയാളമായ ക്രസ്തുവിന്‍റെ കുരിശിനെ (ജീവവൃക്ഷത്തെ) പ്രതീകവത്കരിച്ചിരിക്കുന്നു.
@ സൂര്യശോഭയോടെ ദിവ്യകാരുണ്യത്തെ സംവഹിക്കുന്ന വൃക്ഷം.
@ കരങ്ങളോ ചിറകുകളോ പോലെ വിരിച്ചിരിക്കുന്ന ശിഖരങ്ങള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
@ സിനഡ് എന്ന പദം സൂചിപ്പിക്കുന്നതുപോലെ ചലനാത്മകമായ ദൈവജനം ഒരുമച്ച് നടക്കുന്നു.
@ ജീവവൃക്ഷം നിശ്വസിക്കുന്ന പൊതുശക്തിയാല്‍ ഐക്യപ്പെടുത്ത പ്പെട്ട് അവര്‍ തങ്ങളുടെ യാത്ര ആരംഭിക്കുന്നു.
@ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും, വൃദ്ധരും, സ്ത്രീകളും, പുരുഷന്മാരും, മാതാപിതാക്കളും, ദമ്പതികളും, ഏകസ്ഥരും, രോഗികളും, ഭിന്നശേഷിക്കാരും, സന്യസ്തരും, വൈദികരും, മെത്രാന്മാരുമെല്ലാം ചേര്‍ന്ന് മേല്‍ക്കോയ്മകളില്ലാതെ ഒരേ പാതയില്‍ മുന്നേറുന്നു.
@ മെത്രാനും സമര്‍പ്പിതരുമൊക്കെ മുന്നിലോ പിന്നിലോ അല്ലാതെ ഒപ്പം (കൂടെ) നടക്കുന്നു.
@ മത്തായി 11: 25 സൂചിപ്പിക്കുന്നതുപോലെ കുട്ടികളും കൗമാര ക്കാരുമാണ് ഈ യാത്രയ്ക്ക് തുടക്കമിടുന്നത്.
@ ആനന്ദത്തിന്‍റെ പ്രതീകമായി വൈവിദ്യമാര്‍ന്ന നിറച്ചാര്‍ത്തുകളാല്‍ അടയാളപ്പെടുത്തപ്പെട്ട 15 നിഴല്‍ രൂപങ്ങള്‍ മനുഷ്യവംശത്തെ മുഴുവന്‍ അതിന്‍റെ ജീവിതാവസ്ഥകളുടെയും തലമുറകളുടെയും ഉല്പത്തിയുടെയുമൊക്കെ വൈവിധ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു.
@ സിനഡാത്മക സഭയ്ക്കായ് : കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന തിരശ്ചീനമായ അടിയെഴുത്ത് ദൈവജനത്തിന്‍റെ യാത്രയ്ത്തു സമാനമായി ഇടത്തു നിന്ന് വലത്തേയ്ക്ക്, ഈ പ്രക്രിയയുടെ സമഗ്രതമായ സിനഡ് 2021-203 ലേക്ക് നീങ്ങുന്നു.
@ ലോഗോയിലെ എഴുത്തുകളും അക്ഷരങ്ങളും പൊരുത്തവും ക്രമവുമില്ലാതെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകതാനതയെ ക്കാള്‍ വൈവിധ്യത്തിന് പ്രാമുഖ്യം.

സിനഡൽ ലോഗോ – സവിശേഷതകളും വിശദീകരണവും

ലോഗോ – സവിശേഷതകള്‍
വൃക്ഷം = ജീവവൃക്ഷം-വചനശക്തി,
ശാഖകള്‍ = കുരിശ്, പരിശുദ്ധാത്മാവ്,
സൂര്യന്‍ = ദിവ്യകാരുണ്യം,
സുവര്‍ണനിറം,
എല്ലാ ജനങ്ങളും = വൈവിധ്യമാര്‍ന്ന നിറചാര്‍ത്തുകള്‍,
ഒരുമിച്ചുള്ള യാത്ര,
ചലനാത്മകമായ ദൈവജനം,
മേല്‍ക്കോയ്മയില്ല,
ഒപ്പം നടക്കുന്നു,
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം,
കുട്ടികളും കൗമാരക്കാരും തുടക്കമിടുന്ന യാത്ര,
ഏകതാനതയെക്കാള്‍ വൈവിധ്യത്തിന് പ്രാധാന്യം.

ലോഗോ – വിശദീകരണം
@ വാനോളം ഉയരുന്ന പ്രൗഢമായൊരു വന്‍വൃക്ഷം: പ്രകാശ ത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രതീകമായ സുവര്‍ണ നിറം.
@ ജീവന്‍റെയും പ്രത്യാശയുടെയും അടയാളമായ ക്രസ്തുവിന്‍റെ കുരിശിനെ (ജീവവൃക്ഷത്തെ) പ്രതീകവത്കരിച്ചിരിക്കുന്നു.
@ സൂര്യശോഭയോടെ ദിവ്യകാരുണ്യത്തെ സംവഹിക്കുന്ന വൃക്ഷം.
@ കരങ്ങളോ ചിറകുകളോ പോലെ വിരിച്ചിരിക്കുന്ന ശിഖരങ്ങള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
@ സിനഡ് എന്ന പദം സൂചിപ്പിക്കുന്നതുപോലെ ചലനാത്മകമായ ദൈവജനം ഒരുമച്ച് നടക്കുന്നു.
@ ജീവവൃക്ഷം നിശ്വസിക്കുന്ന പൊതുശക്തിയാല്‍ ഐക്യപ്പെടുത്ത പ്പെട്ട് അവര്‍ തങ്ങളുടെ യാത്ര ആരംഭിക്കുന്നു.
@ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും, വൃദ്ധരും, സ്ത്രീകളും, പുരുഷന്മാരും, മാതാപിതാക്കളും, ദമ്പതികളും, ഏകസ്ഥരും, രോഗികളും, ഭിന്നശേഷിക്കാരും, സന്യസ്തരും, വൈദികരും, മെത്രാന്മാരുമെല്ലാം ചേര്‍ന്ന് മേല്‍ക്കോയ്മകളില്ലാതെ ഒരേ പാതയില്‍ മുന്നേറുന്നു.
@ മെത്രാനും സമര്‍പ്പിതരുമൊക്കെ മുന്നിലോ പിന്നിലോ അല്ലാതെ ഒപ്പം (കൂടെ) നടക്കുന്നു.
@ മത്തായി 11: 25 സൂചിപ്പിക്കുന്നതുപോലെ കുട്ടികളും കൗമാര ക്കാരുമാണ് ഈ യാത്രയ്ക്ക് തുടക്കമിടുന്നത്.
@ ആനന്ദത്തിന്‍റെ പ്രതീകമായി വൈവിദ്യമാര്‍ന്ന നിറച്ചാര്‍ത്തുകളാല്‍ അടയാളപ്പെടുത്തപ്പെട്ട 15 നിഴല്‍ രൂപങ്ങള്‍ മനുഷ്യവംശത്തെ മുഴുവന്‍ അതിന്‍റെ ജീവിതാവസ്ഥകളുടെയും തലമുറകളുടെയും ഉല്പത്തിയുടെയുമൊക്കെ വൈവിധ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു.
@ സിനഡാത്മക സഭയ്ക്കായ് : കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന തിരശ്ചീനമായ അടിയെഴുത്ത് ദൈവജനത്തിന്‍റെ യാത്രയ്ത്തു സമാനമായി ഇടത്തു നിന്ന് വലത്തേയ്ക്ക്, ഈ പ്രക്രിയയുടെ സമഗ്രതമായ സിനഡ് 2021-203 ലേക്ക് നീങ്ങുന്നു.
@ ലോഗോയിലെ എഴുത്തുകളും അക്ഷരങ്ങളും പൊരുത്തവും ക്രമവുമില്ലാതെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകതാനതയെ ക്കാള്‍ വൈവിധ്യത്തിന് പ്രാമുഖ്യം.

സിനഡാത്മകസഭ – ആശയവും, അര്‍ത്ഥവും, മൂന്ന് പ്രധാനതലങ്ങളും

ബാബുദാസ് എം.

ഗ്രൂപ്പ് ചര്‍ച്ച
വി. ലൂക്ക. 24:13-25 (എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍)
ആറോ ഏഴോ പേരടങ്ങുന്ന ഗ്രൂപ്പില്‍ ഈ വചനഭാഗം ചര്‍ച്ച
ചെയ്യുന്നു.

  1. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ മനോഭാവം എന്തായിരുന്നു?
    ഗുരുവിനുണ്ടായ അനുഭവങ്ങളോര്‍ത്ത്, ജറുസലേമില്‍ നില്‍ക്കുന്നത് അപകടമാണെന്ന് ചിന്തിച്ച് സുരക്ഷിത മേഖലതേടിയുള്ള യാത്രയായിരുന്നു അവരുടേത്. എന്നാല്‍ അവര്‍ ഗുരുവിനെ തള്ളിപ്പറയുന്നില്ല.
  2. അവരോടൊപ്പം സഞ്ചരിച്ച യേശുവിന്‍റെ മനോഭാവം എന്തായിരുന്നു?
    ശിഷ്യന്മാര്‍ക്ക് പറയുവാനുള്ളത് മുഴുവന്‍ കേള്‍ക്കുവാനുള്ള സന്മനസ്സാണ് യേശുവിലുണ്ടാകുന്നത്. സ്വതസിദ്ധമായ ശൈലിയിലുള്ള വ്യാഖ്യാനങ്ങളും നടത്തുന്നു. ഒരാള്‍ പോലും നഷ്ടമാകാതിരിക്കുക എന്ന മനോഭാവമാണ് യേശുവിലുണ്ടാകുന്നത്.
  3. ശിഷ്യന്മാരുടെ പ്രഘോഷണത്തിലെ അപാകതകള്‍ എന്തെല്ലാമായിരുന്നു?
    ഇസ്രായേലിന്‍റെ പുരോഹിതപ്രമുഖന്മാരും, നേതാക്കളും ചേര്‍ന്ന് വധിച്ച ശക്തനായ പ്രവാചകന്‍ ആയി മാത്രമാണ് അവര്‍ ക്രിസ്തുവിനെ പ്രഘോഷിച്ചത്. യേശുവിന്‍റെ ഉയിര്‍പ്പ് വിശ്വസിക്കുവാനോ അത് പ്രഘോഷിക്കുവാനോ അവര്‍ക്ക് സാധിക്കുന്നില്ല.
  4. എങ്ങനെ ആയിരിക്കണം പ്രഘോഷണം എന്നാണ് യേശു ശിഷ്യന്മാരെ ബോധ്യപ്പെടുത്തുന്നത്?
    വചനങ്ങളുടെ അടിസ്ഥാനത്തില്‍, ഉയിര്‍പ്പിക്കപ്പെട്ട് ഇന്നും ജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കണം എന്നതാണ് യേശുവിന്‍റെ ഇംഗിതം.
  5. യേശുവിന്‍റെയും ശിഷ്യന്മാരുടെയും ഒരുമിച്ചുള്ള ഈ യാത്രയില്‍ ഒരു കൂട്ടായ്മ രൂപപ്പെടുന്നതെങ്ങനെ?
    ഒരു ബലിയര്‍പ്പണം എല്ലാം മാറ്റി മറിക്കുന്നു. അവര്‍ യേശുവിനെ തിരിച്ചറിയുകയും യേശുവുമായുള്ള കൂട്ടായ്മയിലും തുടര്‍ന്ന് സഹോദരങ്ങളുമായുള്ള കൂട്ടായ്മയിലും പ്രവേശിക്കുന്നു. പിന്നെ അതില്‍ നിന്നും പിരിഞ്ഞ് മാറാന്‍ അവര്‍ക്ക് കഴിയുന്നില്ല.
    ഇത് ഒരുമിച്ചുള്ള യാത്രയാണ്, ജറുസലേമില്‍ നിന്ന് എമ്മാവൂസിലേക്ക്. യാത്രകള്‍ പൊതുവെ അറിവുകളും തിരിച്ചറിവുകളും നല്കുന്നവയാണ്. ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ ഒരുമിച്ചുള്ള യാത്രകള്‍ ഔഷധമായി ചില കൗണ്‍സിലര്‍മാരും, ഡോക്ടര്‍മാരും ഉപയോഗിക്കുന്നത് നമുക്ക് അറിവുള്ളതാണ്. പരസ്പര വിശ്വാസവും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ ഇത് ഏറെ സഹായകമാണ്. സഭയുടെ ഒരുമിച്ചുള്ള യാത്രയും കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ പര്യാപ്തങ്ങളാണ്, അല്ലെങ്കില്‍ പര്യാപ്തമാകണം.

സിനഡാത്മകസഭ – അര്‍ത്ഥം
ഒരു ആശയമെന്ന നിലയില്‍ സിനഡാത്മകത അര്‍ത്ഥമാക്കുന്നത് കൂട്ടായ്മയെയാണ്. സഭയിലെ എല്ലാ അംഗങ്ങളും ക്രിസ്തുവിന്‍റെ മൗതീകശരീരമായി ഒത്തുചേരുന്ന രീതിയാണിത്. ഈ കാഴ്ചപ്പാടില്‍ സിനഡാത്മകതയുടെ അര്‍ത്ഥം വിശകലനം ചെയ്യാം.

  • ഇത് സഭാപരമായ യോഗങ്ങളുടെ ആചരണം മാത്രമല്ല.
  • സഭയുടെ ഉള്ളിലെ ഭരണ നടത്തിപ്പിന്‍റെ ഒരു കേവല രൂപമല്ല.
  • ദൈവജനമായ സഭയുടെ പ്രത്യേക ജീവിതരീതിയും പ്രവര്‍ത്തനശൈലിയുമാണ്.
  • ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയാണ്.
  • ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങള്‍ ഒരുമിച്ച് കൂടുന്നതാണ്.
  • ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭാംഗങ്ങള്‍ സുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കുകാരാവുന്നതാണ്.
  • പിതാവിന്‍റെയും, പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ഐക്യത്തില്‍ ഒന്നായിരിക്കുക (അപ്പ. 2:37-47, 4:32-37)
  • ആദിമക്രൈസ്തവ സമൂഹത്തിന്‍റെ മാതൃക.
  • വിശ്വാസത്തിന്‍റെ എത്രയും ആഴമുള്ള ഐക്യം – വി. അഗസ്റ്റിന്‍
  • സഭ എന്നതും സിനഡെന്നതും പര്യായങ്ങളാണ് – വി. ജോണ്‍ ക്രിസോസ്റ്റം
    ഏറ്റവും ചുരുക്കത്തില്‍ സഭയുടെ കൂട്ടായ്മയുടെയും, ഐക്യത്തിന്‍റെയും പ്രതിഫലനമാണ്. സഭ ഒന്നാകെ നിലനില്‍ക്കുന്ന ക്രിസ്തുവിന്‍റെ ശരീരത്തെ കരുപ്പിടിപ്പിക്കുക എന്ന ചുമതലയാണത്. ഒരു തോണിയില്‍ ഒരുമിച്ച് യാത്രചെയ്യുന്ന യാത്രക്കാരാണ്. ഒരുഹൃദയവും ഒരാത്മാവും മാത്രമായി നിലനില്‍ക്കുന്നതാണ്.

സിനഡാത്മകത എന്ന ആശയം
സിനഡാത്മകത എന്ന ആശയം ഫ്രാന്‍സിസ് പാപ്പ മുന്നോട്ട് വയ്ക്കുന്നത് അത് ഒരുമിച്ചുള്ള യാത്ര എന്ന നിലയിലാണ്. പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും, തിരിച്ചറിയാനും, ആരുടേയും സ്വരത്തെ അവഗണിക്കാതെ എല്ലാ സ്വരങ്ങളും ചേര്‍ത്തുനിര്‍ത്തി അതില്‍ നിന്നും നല്ല സ്വരങ്ങളെ തിരിച്ചറിഞ്ഞ് സഭയാകുന്ന ദൈവജനത്തെ മനോഹരസാക്ഷ്യങ്ങളുടെ കൂടാരമാക്കുക എന്ന ആശയം കൂടെയാണ് പാപ്പ മുന്നോട്ട് വയ്ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ താഴെ കാണുന്ന ആശയങ്ങളിലൂടെ കടന്നുപോകാം.

  1. ഒരുമിച്ച് സഞ്ചരിക്കുന്ന സഭ
    # ദരിദ്രര്‍ക്കും എളിയവര്‍ക്കും സഭയുടെ സ്വരം നനല്‍കാന്‍ സാധിക്കുന്ന അവസ്ഥയിലേക്കുള്ള പ്രയാണം.
    # ആദിമ ക്രൈസ്തവ സമൂഹ ചൈതന്യത്തിലേക്കുള്ള പ്രയാണം
    # വഴിയും സത്യവും ജീവനുമായ യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുക.
    # മാര്‍ഗ്ഗത്തിന്‍റെ അനുയായികള്‍ (അപ്പ. 9:12, 19:9-23, 22:4, 24:14-22)
  2. ശ്രവിക്കുന്ന സഭ
    # എല്ലാവരും പരസ്പരമുള്ള ശ്രവണം, വിശ്വാസികളായ ജനത, മെത്രാന്‍ സംഘവും, റോമിലെ മെത്രാനും (പാപ്പ) വൈദീകരും സന്യസ്തരും, നേതാക്കളും അനുയായികളും ഒക്കെയും പരസ്പരം ശ്രവിക്കേണ്ടിയിരിക്കുന്നു.
    # എല്ലാറ്റിനുമുപരി സഭയോട് എന്താണ് പറയാനുള്ളത് എന്ന് തിരിച്ചറിയാനായി പരിശുദ്ധാത്മാവിനെയും നാം ശ്രവിക്കേണ്ടിയിരിക്കുന്നു.
  3. മുന്നോട്ട് ഗമിക്കുന്ന സഭയാണ്
    # മുന്നോട്ടുള്ള ഗമനത്തിനായി വിവിധങ്ങളായ ദാനങ്ങളും, കൃപകളും, ശുശ്രൂഷകളും പ്രേഷിത ദൗത്യത്തിനായി ഐക്യപ്പെടണം.
    # ഇതിനായുള്ള കൂട്ടായ്മ കണ്ടെത്തുന്നതിനായി പരിശുദ്ധാത്മാവിന്‍റെ സഹായം നാം അഭ്യര്‍ത്ഥിക്കണം.
    # പുതിയ കാലഘട്ടത്തിന്‍റെ പുത്തന്‍ പ്രതിസന്ധികളെ തരണം ചെയ്തും സാധ്യതകളെ ഉപയോഗപ്പെടുത്തിയുമാകണം.
    # വിവരസാങ്കേതിക വിദ്യയിലൂടെ ആഗോളഗ്രാമമായി മാറുമ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ വ്യക്തികളെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിന്‍റെ പ്രതിഭാസത്തെ അറിഞ്ഞുള്ളതാകണം.
  4. മിഷണറിസഭ/വാതിലുകള്‍ തുറന്ന സഭ
    # അത് സ്വയം നവീകൃതമാകുന്നതിന്‍റെ മിഷന്‍ ആണ്.
    # ദൈവജനമൊന്നാകെ ഒരുമിച്ചുള്ള യാത്രയ്ക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
  5. ഏക ജ്ഞാനസ്നാനത്താല്‍ ഒന്നാക്കപ്പെട്ടിരിക്കുന്ന സഭ
    # സാഹോദര്യത്തിന്‍റേയും, സാമൂഹ്യ സൗഹൃദത്തിന്‍റെയും പാതയില്‍ ദൈവജനത്തെ വിശ്വാസയോഗ്യവും വിശ്വസ്തതയുള്ളതുമായ പങ്കാളികളാക്കി മാറ്റി എടുക്കുക.
    # എങ്ങനെയാണ് ഉത്തരവാദിത്തവും, അധികാരവും ജീവിക്കപ്പെടണമെന്ന് പരിശോധിക്കുക.
    # സുവിശേഷാധിഷ്ഠിതമല്ലാത്ത പ്രവര്‍ത്തന ശൈലികളെ തിരിച്ചറിയുക വെളിച്ചത്തു കൊണ്ടുവന്ന് പരിവര്‍ത്തനപ്പെടുത്തുക.
  6. ഇതരസഭകളോടുള്ള ബന്ധം ആഴപ്പെടുത്തുന്നതിനുള്ള ക്ഷണം
    # ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുക
    # അവര്‍ക്ക് പറയുവാനുള്ളതും കേള്‍ക്കുക
  7. സാര്‍വത്രിക സഭ രക്ഷയുടെ കൂദാശ
    # ആത്മാവ് സഭയെ ചരിത്രത്തിലൂടെ നയിച്ചത് എങ്ങനെ എന്ന് അനുസ്മരിച്ചുകൊണ്ട് ദൈവജനത്തെ മുഴുവന്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികളാക്കുക.
    # ലോകത്തെ കൂടുതല്‍ സുന്ദരവും വാസയോഗ്യവും ആക്കുന്നതിനായി പങ്കാളിത്ത സ്വഭാവമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
    # ഒരു പ്രവാചകപരമായ അടയാളമായി മാറുക.
  8. മനുഷ്യവര്‍ഗ്ഗം മുഴുവന്‍റേയും രക്ഷ
    # മനുഷ്യരാശിയുടെ സന്തോഷങ്ങളിലും, പ്രതീക്ഷകളിലും, സങ്കടങ്ങളിലും ഉത്കണ്ഠകളിലും നാം പങ്കുകാരാകണം.
    # ദൈവവുമായുള്ള ഉറ്റ ഐക്യത്തിന്‍റെയും മനുഷ്യവര്‍ഗ്ഗം മുഴുവന്‍റെയും യോജിപ്പിന്‍റേയും ഉപകരണങ്ങളായി മാറണം.
    # സാമൂഹ്യ സംവാദത്തിന്‍റേയും, മുറിവുണക്കലിന്‍റെയും, അനുരജ്ഞനത്തിന്‍റെയും പാത വെട്ടിത്തെളിക്കുക.
    ദൈവജനമാണ് സഭ. വെറും ഞായറാഴ്ച ക്രിസ്ത്യാനികളും, കാഴ്ചക്കാരായ ക്രിസ്ത്യാനികളും ആകുന്നതിനപ്പുറം സിനഡാത്മകതയില്‍ ഒരുമിച്ച് മുന്നേറുന്ന അവബോധമുള്ള യഥാര്‍ത്ഥ ദൈവജനമായി മാറണം. ഈ സഭ അവിടെ പരസ്പരം ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രതിബദ്ധത എല്ലാവര്‍ക്കുമുണ്ട്. സംസാരിക്കാനുള്ള അവകാശമെന്നതുപോലെ കേള്‍ക്കാനുള്ള കടമയുണ്ട്. അതായത് ഈ സിനഡ് പ്രക്രിയയിലൂടെ കടന്ന് പോയികഴിയുമ്പോള്‍ തികച്ചും നവീകൃതരായിരിക്കണം ഈ ദൈവജനം. അതിന് തുറന്ന മനസ്സോടെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് എല്ലാം ശ്രവിച്ച് ഒരു മിച്ച് യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

സിനഡാത്മകത കണ്ടെത്താന്‍ കഴിയുന്ന മൂന്ന് പ്രധാന തലങ്ങള്‍
സിനഡാത്മകത ഇന്ന് നിലനില്‍ക്കുന്നുണ്ടോ? അവ എവിടെ ഒക്കെ ദര്‍ശിക്കാനാകും… പരിശോധിക്കാം.

  1. സഭ സാധാരണ ഗതിയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലം
    വചനം ശ്രവിക്കുന്ന
    @ ദിവ്യബലി അര്‍പ്പിക്കുന്ന
    @ കൂട്ടായ്മയിലും സാഹോദര്യത്തിലും വര്‍ത്തിക്കുന്ന
    @ കൂട്ടുത്തരവാദിത്തവും പങ്കാളിത്തവും കാത്തുസൂക്ഷിക്കുന്ന
    @ വ്യത്യസ്ത ശുശ്രൂഷകളും കര്‍ത്തവ്യങ്ങളും വേര്‍തിരിച്ച് നടത്തുന്ന
    ഒരു സമൂഹത്തില്‍ സിനഡാത്മകത നിലനില്‍ക്കുന്നു
  2. സഭാത്മകചട്ടക്കൂടുകളുടേയും പ്രക്രിയകളുടേയും തലം
    @ ദൈവശാസ്ത്രപരവും കാനോനികവുമായ കാഴ്ചപ്പാടില്‍ നിര്‍ണ്ണയിക്കപ്പെടുന്ന
    @ സ്ഥാപന്ധരമായവിധം പ്രാദേശികമായതും മേഖലാപരമായതും സാര്‍വത്രികതലങ്ങളിലുള്ളതുമായ
    സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന സിനഡാത്മകത
  3. സിനഡാത്മക പ്രക്രിയകളുടെയും സംഭവങ്ങളുടെയും തലം
    @ കാലാകാലങ്ങളില്‍ വിളിച്ചു ചേര്‍ക്കപ്പെടുന്ന സിനഡുകള്‍

സിനഡാത്മകസഭയ്ക്കുവേണ്ടി:
കൂട്ടായ്മയും, പങ്കാളിത്തവും, പ്രേഷിതദൗത്യവും എന്ന വിഷയത്തില്‍ ആരാധനയിലും, പ്രാര്‍ത്ഥനയിലും ദൈവജനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്‍റെ ഒരു യാത്രയാണ് സിനഡ്. ഈ ദിനങ്ങളില്‍ നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര നടത്താം. ആശയസംവാദവും പരസ്പര ശ്രവണവും അവസാനിപ്പിക്കുവാനുള്ളതല്ല. ദൈവം നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നറിയാന്‍ ശ്രമിക്കാം. നാം സുവിശേഷത്തിനെ സ്നേഹിക്കുന്നവരും ആത്മാവിന്‍റെ ആശ്ചര്യങ്ങളോട് തുറവിയുള്ള തീര്‍ത്ഥാടകരുമാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നത്. അപരന്‍റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹൃദയങ്ങള്‍ സൗണ്ട് പ്രൂഫ് ആക്കരുത്. നിങ്ങളുടെ നിശ്ചയങ്ങളുടെ പ്രതിരോധക്കോട്ട തീര്‍ത്ത് ഉള്‍വലിയരുത് – പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

നെയ്യാറ്റിൻകര രൂപതയിൽ ഫൊറോനാ സിനഡൽ ടീം (FST) പരിശീലന പരിപാടി നാളെ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഫൊറോനാ സിനഡൽ ടീമിനായുള്ള (FST) പരിശീലന പരിപാടി നാളെ (2022 ജനുവരി 8) നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടി ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കും. നെയ്യാറ്റിൻകര രൂപതയിലെ പതിനൊന്ന് ഫെറോനകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രൂപതാ അനിമേറ്റർമാരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

രൂപതാ സെൻട്രൽ ടീമിന്റെ (DST) നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തപ്പെടുക. സിനഡാത്മക സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം – ആമുഖ പഠനം, സിനഡാത്മകതയുടെ നെടുംതൂണുകൾ, സിനാഡാത്മക സഭ – ആശയവും, അർത്ഥവും, മൂന്ന് പ്രധാന തലങ്ങളും, സിനഡാത്മക സഭാപ്രയാണം രണ്ട് പ്രതിബിംബങ്ങൾ, സിനഡാത്മകത ലക്‌ഷ്യം വയ്ക്കുന്ന കാര്യങ്ങൾ – 10 പ്രധാന ഘടകങ്ങൾ എന്നീ വിഷയങ്ങളിലൂന്നിയ ക്ലാസുകളും, ഗ്രൂപ്പ് ഡിസ്‌കഷനുകളുമാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പരിശീലന പരിപാടിയിലൂടെ കടന്നുപോകുന്ന ഫൊറോനാ സിനഡൽ ടീമാണ് അതാത് ഫെറോനകളിൽ ഇടവകാ സിൻഡൽ ടീം അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത്.

ഫൊറോനാ സിൻഡൽ ടീം (FST) പരിശീലന ടൈം ടേബിൾ

തീയതി: 2022 ജനുവരി 8
സ്ഥലം: ലോഗോസ് പാസ്റ്ററൽ സെന്റർ നെയ്യാറ്റിൻകര

എത്തിച്ചേരൽ : 09:00 am
പ്രാർത്ഥന : 9:15 am

ക്ലാസ്സ്‌ 1 @ 9:30 -9:55 ( സിനഡാത്മക സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം – ആമുഖ പഠനം: മോൺ.വി.പി.ജോസ്‌)
ക്ലാസ്സ്‌ 2 @ 9:55-10:20 (സിനഡാത്മകതയുടെ നെടുംതൂണുകൾ: ശ്രീ.വിജയകുമാർ)
ക്ലാസ്സ്‌ 3 @ 10:20 – 10:45 (സിനാഡാത്മക സഭ – ആശയവും, അർത്ഥവും, മൂന്ന് പ്രധാന തലങ്ങളും: ശ്രീ.ബാബുദാസ്)

Tea Break 10:45 – 11:00

ക്ലാസ്സ്‌ 4 @ 11:00 -11:25 (സിനഡാത്മക സഭാപ്രയാണം രണ്ട് പ്രതിബിംബങ്ങൾ: ശ്രീ.മനു)
ക്ലാസ്സ്‌ 5 @ 11:25 -11:50 (സിനഡാത്മകത ലക്‌ഷ്യം വയ്ക്കുന്ന കാര്യങ്ങൾ – 10 പ്രധാന ഘടകങ്ങൾ: ശ്രീ.മോഹനൻ)

Free Wheeling Session & Group Discussion: 12:00 pm to 01:00 pm (മോൺ.വിൻസെന്റ് കെ.പീറ്റർ)

സിനഡിന്റെ പാത (Road map) presentation: 01:00 – 01:30 (മോൺ.വി.പി.ജോസ്)

Lunch & Departure: 02:00

നെയ്യാറ്റിൻകര രൂപതയിൽ വൈദീകർക്ക് മേഖലാതല പരിശീലനം

സ്വന്തംലേഖകൻ

നെയ്യാറ്റിൻകര: സിനഡിന്റെ പാതയിൽ മുന്നേറുമ്പോൾ പരിശുദ്ധപിതാവ് കൈമാറുന്ന സിനഡിന്റെ ദർശനം വ്യക്തതയിലും ആഴത്തിലും ലഭ്യമാക്കുന്നതിന് വൈദീകർക്കായി മേഖലാതല പരിശീലനം നൽകുകയാണ് നെയ്യാറ്റിൻകര രൂപത. വത്തിക്കാൻ നൽകിയ കൈപുസ്തകമായ Vademecum ഒരുക്കരേഖയെ അധികരിച്ച് പി.ഓ.സി. പ്രസിദ്ധീകരിച്ച “സിനഡ് 2021-2023 ഒരു സിനഡാത്മക സഭയ്ക്ക് വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം” എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് വൈദികർക്കും സന്യസ്തർക്കും വൈദീക വിദ്യാർത്ഥികൾക്കും ആൽമയാർക്കുമുള്ള പരീശീലനം ക്രമീകരിച്ചിരിക്കുന്നത്.

നെയ്യാറ്റിൻകര രൂപതയിൽ മൂന്ന് മേഖലകളിലായാണ് വൈദീകർക്കായുള്ള രണ്ടാംഘട്ട പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 28-ന് നെടുമങ്ങാട് മേഖലാ വൈദീകർക്കായുള്ള പരിശീലനം നെയ്യാറ്റിൻകര സെൻട്രൽ ടീമിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. മോൺ.വി.പി.ജോസ്, മോൺ.റൂഫസ് പയസ് ലീൻ, മോൺ.വിൻസെന്റ് കെ.പീറ്റർ, ഫാ.ജോയി സാബു, ഫാ.ജിനു റോസ്, ഫാ.ജസ്റ്റിൻ എന്നിവർ കൈകാര്യം ചെയ്ത പരിശീലന പരിപാടിയിൽ നെടുമങ്ങാട് റീജിയണിലെ ഭൂരിഭാഗം വൈദീകരും പങ്കെടുത്തു.

ഡിസംബർ 29-ന് കാട്ടാക്കട മേഖലയിലേയും, ഡിസംബർ 30-ന് നെയ്യാറ്റിൻകര മേഖലയിലേയും വൈദീകർക്കായുള്ള പരിശീലനം നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ച് നടക്കും. ഡിസംബർ 3-ന് റവ.ഡോ.ഗ്രിഗറി ആർബിയായിരുന്നു നെയ്യാറ്റിൻകര രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദീകർക്കുമായി നടത്തിയ ഒന്നാംഘട്ട പരിശീലന പരിപാടിയിൽ ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നത്.

വരുംദിനങ്ങളിൽ ഫെറോനാ സിൻഡൽ ടീം, ഇടവക സിനഡൽ ടീം, സന്യാസിനികൾ, വൈദീക വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള പരിശീലന പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര രൂപതയിൽ സിനഡിന്റെ പാതയിൽ സജീവമാകാൻ “സിനഡ് വെബ്”

സ്വന്തംലേഖകൻ

നെയ്യാറ്റിൻകര: ആഗോളകത്തോലിക്കാ സഭയിൽ ആരംഭിച്ച സിനഡിന്റെ ചിന്തകളും പ്രവർത്തനങ്ങളും സമൂഹത്തിന്റെ എല്ലാമേഖലകളിലും എത്തിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപത ഒരു വെബ്‌സൈറ്റിന് രൂപം നൽകി. രൂപതയുടെ എല്ലാ ഭാഗങ്ങളിലും മേഖലകളിലും, കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജോലിചെയ്യുന്ന എല്ലാ രൂപതാംഗങ്ങളെയും രൂപതാ സിനഡിന്റെ ഭാഗമാക്കുകയാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ പറഞ്ഞു, “സിനഡ് വെബ്” ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രൂപതാ സെൻട്രൽ ടീമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റിലൂടെ നെയ്യാറ്റിൻകര രൂപതയിൽ നടക്കുന്ന സിൻഡിനാസ്പദമായ എല്ലാ വാർത്തകളും ലഭ്യമാകുമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു. കൂടാതെ, സിനഡ് സംബന്ധിച്ചുള്ള പഠനങ്ങളും, ചിന്തകളും, ക്‌ളാസുകൾ കൈകാര്യം ചെയ്യുവാൻ ആവശ്യമായ പഠന സഹായികളും, പവർപോയിന്റ് പ്രെസന്റേഷനുകളും ഈ വെബ്‌സൈറ്റിലൂടെ പൊതുസമൂഹത്തിന് ലഭ്യമാകുമെന്ന് രൂപതാ ശുശ്രൂഷാ കോർഡിനേറ്റർ മോൺ.വി.പി.ജോസ് അറിയിച്ചു.

സിനഡിന്റെ പാതയിൽ നെയ്യാറ്റിൻകര രൂപത

2021 ഒക്ടോബർ 9, 10 തീയതികളിലായി “ഒരു സിനിഡാത്മക സഭയ്ക്ക് വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം” എന്ന തലക്കെട്ടോടെ ‘സിനഡിന്റെ പാത’ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഒക്ടോബർ 17-ന് ആഗോള കത്തോലിക്കാ സഭയോടൊപ്പം രൂപതകളിലെ സിനഡിന് നെയ്യാറ്റിൻകര രൂപതയിലും തുടക്കമായി. രൂപതാതല സിനഡ് 2021-2023 ഉദ്ഘാടനം ചെയ്യപ്പെട്ടശേഷം സിനഡിന്റെ പാതയിൽ വ്യക്തതയോടെ മുന്നേറുവാനുള്ള പ്രയത്നത്തിലാണ് നെയ്യാറ്റിൻകര രൂപതാ നേതൃത്വവും സിനഡിന്റെ പാതയുടെ ഒരുക്കത്തിനായി രൂപീകരിച്ചിട്ടുള്ള രൂപതാ സെൻട്രൽ ടീമും.

ഒക്ടോബർ 17-ന് തുടങ്ങിയ നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം സമൂലവും സുവ്യക്തവുമായ സിൻഡൽ പാതയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത. സിനഡ് 2021-2023 രൂപതാ ക്രമീകരണങ്ങൾക്ക് വേണ്ടിയുള്ള “സഹായകരെ” (fecilitators) പരിശീലിപ്പിക്കുന്നതിനാവശ്യമായ ബോധന-പഠന രീതികൾ ഔദ്യോഗികമായി പൂർത്തിയാക്കി വ്യക്തതയോടെ സിൻഡൽ പാതയിൽ പ്രവേശിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത.

രൂപതയിൽ പ്രധാനമായും ബോധന-പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് നാല് ഘട്ടങ്ങളായാണ് 1) രൂപതാ സെൻട്രൽ ടീമിനുള്ള പരിശീലനവും ഒരുക്കവും, 2) വൈദീകർക്ക്, 3) ഫെറോനാ സിൻഡൽ (FST) ടീമിന്, 4) ഇടവക സിൻഡൽ (PST) ടീമിനായുള്ള പരിശീലനവും ഒരുക്കവും. ഈ നാലുഘട്ട ഒരുക്കങ്ങളും പൂർത്തിക്കിയാണ് നെയ്യാറ്റിൻകര രൂപത “കുടുംബ സിനഡ്, ബിസിസി സിനഡ്, ഇടവക സിനഡ്, ഫെറോനാ സിനഡ്, രൂപതാ സിനഡ്” ക്രമീകരണങ്ങളിലൂടെ കടന്നുപോവുക.

ബോധന-പഠന രീതികളുടെ ഒന്നാംഘട്ടം റവ.ഡോ.ഗ്രിഗറി ആർ.ബി. രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികർക്കും പൊതുവായി നൽകിയിരുന്നു. തുടർന്ന്, “സിനഡാത്മകത: കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേക്ഷിതത്വത്തിന്റെയും ആഘോഷം” എന്ന തലക്കെട്ട് നൽകിയാണ് രണ്ടാംഘട്ട വൈദീക പരിശീനപരിപാടി രൂപതാ സെൻട്രൽ ടീം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 28, 29, 30 തീയതികളിലായി മൂന്ന് റീജിയനുകളിലെയും വൈദികരെയും പ്രത്യേകം വിളിച്ച് “participatory method”-ലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന്, 2022 ജനുവരി 02 ഞായറാഴ്ച മുതൽ ഫെബ്രുവരി 27 ഞായറാഴ്ച വരെ ദിവ്യബലിമധ്യേയുള്ള പ്രസംഗങ്ങളിലൂടെയും വൈദീകർ ഇടയലേഖനങ്ങളിലൂടെയും, രൂപതാ സിൻഡൽ ടീം ക്രമീകരിച്ച് നൽകുന്ന സിൻഡൽ വിഷയങ്ങളെയും ആസ്പദമാക്കി ദൈവജനത്തെ ഉദ്ബോധിപ്പിക്കും.

തുടർന്നാണ് വ്യത്യസ്ത സിൻഡൽ സമ്മേളനങ്ങളിലേയ്ക്ക് രൂപത പ്രവേശിക്കുക. 2022 ഫെബ്രുവരി 20 മുതൽ 27 വരെയുള്ള ദിനങ്ങളിൽ “കുടുംബ സിനഡ്” നടക്കും. 2022 ഏപ്രിൽ 03 മുതൽ 10 വരെ രൂപതയിൽ “ബിസിസി സിനഡ്” സമ്മേളനങ്ങൾ നടക്കും. 2022 ഏപ്രിൽ 24 മുതൽ മെയ് 01 വരെയുള്ള കാലഘട്ടത്തിലാണ് “ഇടവക സിനഡ്” സമ്മേളനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. തുടർന്ന്, 2022 മെയ് 14-ന് ഫെറോനാ സിനഡ് സമ്മേളനങ്ങളും 2022 മെയ് 14-ന് അല്ലെങ്കിൽ ജൂൺ 11-ന് രൂപതാ സിനഡ് സമ്മേളനവും നടക്കും.