Facilitators / സഹായകർക്കുള്ള നിർദേശങ്ങൾ

ആമുഖം

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് മനസിലാക്കുന്ന / ശ്രവിക്കുന്ന സഭയുടെ ഔദ്യോഗിക പ്രക്രിയയാണ് സിനഡ്. ഈ പ്രത്യേക സിനഡ് “സിനഡാത്മകത”യെ കുറിച്ചുള്ളതാണ്. പരിശുദ്ധാത്മാവിനെ ശ്രവിച്ച് സഭയെന്ന രീതിയിൽ കൂടുതൽ മികവോടെ ഒന്നിച്ച് എങ്ങനെ യാത്രചെയ്യാം എന്നതാണ് ഇതിന്റെ കാതൽ. ഈ സിനഡ് – സഭയിലെ അംഗങ്ങളുമായും, ഇതര ക്രിസ്ത്യാനികളുമായും, പൊതുസമൂഹവുമായും പൊതുസംവാദത്തിൽ ഏർപ്പെടുന്നു. സിനഡ് ഒത്തുവരവിന്റെ അവസരവും, ഒന്നിച്ച് സഞ്ചരിക്കാനും പരസ്പരം ശ്രവിക്കാനും സഭയെക്കുറിച്ച് പരിശുദ്ധാത്മാവ് നമ്മോട് എന്ത് പറയുന്നു എന്ന് കേൾക്കാനുമുള്ള ഒരവസരവുമാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഈ ആദ്യഘട്ടത്തിന്റെ ലക്‌ഷ്യങ്ങൾ: 1) യഥാർത്ഥമായ സിനഡൽ അനുഭവം ആർജ്ജിക്കുക, 2) ഒന്നിച്ച് പരിശുദ്ധാത്മാവിനെ ശ്രവിക്കാനുള്ള അവസരം സാധ്യമാക്കുക, 3) ഒന്നിച്ച് മുന്നോട്ട് പ്രയാണം ചെയ്യുന്ന അനുഭവം സ്വായക്തമാക്കുക എന്നിവയാണ്.

സിൻഡൽ പ്രക്രിയ മുന്നോട്ട് വെയ്ക്കുന്ന നൂതന സാധ്യതകൾ:

1) ഒന്നിച്ച് നടക്കുക
2) നമ്മുടെ വ്യത്യസ്തതകൾ മനസിലാക്കുക
3) പരസ്പരം ശ്രവിക്കുക
4) പരിശുദ്ധാത്മാവിനെ ശ്രവിക്കുക
5) പ്രാർത്ഥനയിലും ദൈവവചനത്തിലും നമ്മെത്തന്നെ കേന്ദ്രീകരിക്കുക
6) ഒന്നിച്ച് ജീവിക്കുകയും ഏകസഭയിൽ നിലനിൽക്കുകയും ചെയ്യാനുള്ള വഴി
7) വിവേകത്തോടെ പ്രവർത്തിക്കുക
8) ആത്മീയ മാനസാന്തരം
9) അപ്രതീക്ഷിതമായവയിലേക്കുള്ള തുറവി
10) പുത്തൻപാത സ്വീകരിക്കുക

Facilitators / സഹായകർക്കുള്ള നിർദേശങ്ങളും അവരുടെ കടമകളും:

1) നൽകിയ വിഷയത്തിലോ ചോദ്യങ്ങളിലോ അർത്ഥപൂർണ്ണമായ സംഭാഷണത്തിലൂടെ സഹപ്രവർത്തകരുമായി പരസ്പരം ഇടപഴകുന്നതാണ് ഒരു കൂടിയാലോചന സുഗമമാക്കുന്നത്.

2) ഫെസിലിറ്റേറ്റർ സംഭാഷണത്തിന്റെ / സംവാദത്തിന്റെ കേന്ദ്രമല്ല മറിച്ച് വഴികാട്ടിയാണ്.

3) ഈ ശ്രവണ പ്രക്രിയയ്ക്കായി ഒരുമിച്ചുള്ള യാത്രയ്ക്ക് മികച്ച ഫെസിലിറ്റേറ്റർമാരെ തെരെഞ്ഞെടുത്ത് പരിശീലിപ്പിക്കേണ്ടത് പ്രധാനമാണ്.

4) ആരാണ് നല്ല സഹായകർ:
a) ആഴമായ കത്തോലിക്കാ വിശ്വാസത്തിൽ കുടുംബ ജീവിതം നയിക്കുന്നവർ
b) പ്രാർത്ഥനയിലും ധ്യാനത്തിലും ജീവിക്കുന്നവർ
c) മറ്റുള്ളവരുമായി ക്രിയാത്മകമായി സഹകരിക്കാനുള്ള കഴിവുള്ളവർ
d) ചിന്താശേഷിയോടെ ആശയവിനിമയം നടത്താൻ കഴിവുള്ളവർ
e) സിൻഡൽ പ്രക്രിയയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
f) വ്യക്തിപരമായ അജണ്ട കുത്തിവയ്ക്കാതെ വിശാലവീക്ഷണം നിലനിറുത്താനും നൽകാനും കഴിയുന്നവർ
g) സംഭാഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നവർ
h) സംഭാഷണത്തിന്റെ കേന്ദ്രമാകാതെ കൂടിയാലോചന നടത്തുന്നവരെ പരസ്പരം ബന്ധിപ്പിക്കുവാൻ കഴിയുന്നവർ
i) വിവിധ വിഭാഗങ്ങളുടെ സ്വഭാവമനുസരിച്ച് പരിചയസമ്പന്നരെയും കഴിവുള്ളവരെയും തെരെഞ്ഞെടുക്കുക.

5) സഹായകന്റെ ദൗത്യം / ഉത്തരവാദിത്വം:
a) പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക
b) ആരും മാറിനിൽക്കാതെ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക
c) രൂപതാ സിൻഡൽ ടീം നൽകിയിരിക്കുന്ന നിർദേശങ്ങളും ആശയങ്ങളും ശരിയായി നൽകുക
d) ആശയ സ്വരൂപണം നടത്തുക: ചർച്ചയിൽ രൂപംകൊള്ളുന്ന ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും എഴുതി എടുക്കുക.
e) ഇടവക സിനഡിൽ ടീമിന് കുടുംബങ്ങളിൽ നിന്ന് സ്വരൂപിച്ച ആശയങ്ങൾ പ്രമേയങ്ങളായി ക്രോഡീകരിച്ച് നൽകുക
f) കുടുംബസിനഡിനായി നൽകിയിരിക്കുന്ന പ്രാർത്ഥനാ-പഠന-ചർച്ചാ ക്രമം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
g) ഇത് വെറും ഒരു മീറ്റിങ് അല്ല, മറിച്ച് തികച്ചും ആത്മീയ അടിത്തറയിൽ നടത്തെപ്പെടുന്ന ഒരു പ്രക്രിയയാണ്.
h) Facilitator / സഹായി പ്രാർത്ഥിച്ച് ഒരുക്കത്തോടെയാണ് കുടുംബ സിനഡിന് സഹായിയായി പോകേണ്ടത്.
i) കുടുംബാംഗങ്ങൾ എല്ലാവരും സംസാരിക്കുന്നുവെന്നും പരസ്പരം ശ്രദ്ധിക്കുന്നുവെന്നും Facilitator ഉറപ്പുവരുത്തണം
j) ഇത് ഒരു രാഷ്ട്രീയ സംവാദമോ ബിസിനസ് കൂട്ടായ്മയോ അല്ല, മറിച്ച് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ആത്മീയ പ്രക്രിയയാണ്.
k) സഭയിലെ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാതെ നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒന്നിച്ച് മുന്നോട്ട് യാത്രചെയ്യാൻ ദൈവം എങ്ങനെയാണ് നമ്മെ വിളിക്കുന്നതെന്നുമാണ് ചിന്തിക്കേണ്ടത്.
l) Facilitator സഭയുടെ വക്താവല്ല, മറിച്ച് സിനഡാത്മക ചൈതന്യം നൽകേണ്ടവരാണ്.
m) സംഭാഷണങ്ങളെയും അഭിപ്രായങ്ങളെയും Facilitator ബഹുമാനിക്കണം.
n) Facilitator ഉത്തരം നൽകുന്ന അധ്യാപകനല്ല മറിച്ച് സിൻഡൽ പ്രക്രിയയുടെ പ്രചോദകനാണ്.
o) കുടുംബത്തിൽ ഒരുസമയം ഒരാൾ മാത്രം സംസാരിക്കുന്നുവെന്ന് Facilitator ഉറപ്പുവരുത്തുക.
p) കുടുംബ സിനഡ് ക്രമത്തിലെ ചർച്ചകൾക്കിടയിൽ ആവശ്യമായ മൗനപ്രാർത്ഥന പ്രോത്സാഹിപ്പിക്കുക.
q) സിനഡ് വാദപ്രതിവാദങ്ങളുടെ ഇടമല്ലെന്ന് Facilitator മനസിലാക്കുകയും ആവശ്യമായി വന്നാൽ അംഗങ്ങളെ ഓർമ്മപ്പെടുത്തുകയും വേണം.
r) എല്ലാപേർക്കും സംസാരിക്കാൻ പറ്റുന്ന രീതിയിൽ വേണ്ടിവന്നാൽ ഓരോരുത്തരുടെയും സമയം നിജപ്പെടുത്തേണ്ടതാണ്.
s) ചർച്ച ചെയ്യുന്ന കാര്യങ്ങളും ആര് എന്ത് പറയുന്നുവെന്നതും പൊതുസംസാരത്തിന്റെ വിലയിരുത്തലിനോ ഉപയോഗിക്കാൻ പാടില്ല.
t) ഞാൻ എന്ന ഭാവമില്ലാതെ പരിശുദ്ധാത്മാവാണ് നയിക്കുന്നത് എന്ന ചിന്തയോടെയായിരിക്കണം Facilitator കുടുംബ-ബി.സി.സി. സിനഡുകളിൽ പങ്കെടുക്കേണ്ടത്.
u) Facilitator ഇടപെടേണ്ടത് മനഃപൂർവം ചർച്ച തടസപ്പെടുത്തുന്നതിനുവേണ്ടിയാകരുത്, മറിച്ച് സംഭാഷണം ഫലപ്രദമാക്കുന്നതിന് വേണ്ടിമാത്രമായിരിക്കണം.
v) ആരെങ്കിലും ഒരു നിർദേശം പരാതിപോലെയാണ് അവതരിപ്പിക്കുന്നതെങ്കിൽ Facilitator അവരോട് അത് പ്രതീക്ഷയുടെയോ ആഗ്രഹത്തിന്റെയോ രീതിയിൽ മാറ്റിപ്പറയുവാൻ പ്രചോദിപ്പിക്കുക.
w) ഒരു വ്യക്തിയുടെ സംഭാഷണം നിറുത്തുവാൻ ഇടപെടേണ്ടിവരുമ്പോൾ Facilitator ആ വ്യക്തിപങ്കുവെച്ച കാര്യങ്ങളുടെ ചെറുസംഗ്രഹം അവതരിപ്പിച്ച് അദ്ദേഹത്തിന് നന്ദി പറഞ്ഞു നിറുത്തേണ്ടതാണ്.

ഉപസംഹാരം

കേൾവിയുടേയും പഠനത്തിന്റേയും വിവേചനത്തിന്റേയും പ്രക്രിയ, കൂട്ടായ്മയും നവീകരണവും വളർത്തുന്നതിന് സഹായിക്കുകയും സഭയ്ക്കുള്ളിൽ ഒരു പ്രേഷിതഹൃദയം രൂപപ്പെടുത്തുകയും ചെയ്യുന്നു.

Synod Share