സിനഡാത്മക സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം ആഗോള സിനഡ് 2021-2023
മോൺ.വി.പി.ജോസ്
ആമുഖം
ഒരു സിനാഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്ന ശീര്‍ഷകത്തോടെ 2023 ഒക്ടോബറില്‍ ആഗോള കത്തോലിക്ക സഭ പരിശുദ്ധാത്മാവിന്‍റെ പ്രേരണയില്‍ നടത്തുന്ന സിനഡ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വിശ്വാസം വര്‍ദ്ധിപ്പിക്കാനും ബന്ധങ്ങള്‍ സുദൃഢമാക്കാനും മുറിവുകള്‍ ഉണക്കാനും പരസ്പരം അറിഞ്ഞും ശ്രവിച്ചും ദൈവപരിലാളനയില്‍ ആശ്രയിച്ചും ഒരുമയില്‍ ശക്തിപ്രാപിക്കുന്നതിനുമുള്ള മാര്‍ഗമായാണ് ഈ സിനഡിനെ കാണുന്നത്. എല്ലാവരെയും ഏകോപിപ്പിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണത്തില്‍ തുല്യപങ്കാളിത്തം നല്‍കുന്ന പങ്കാളിത്ത സ്വഭാവമാണ് സിനഡിന്‍റെ മുഖമുദ്ര. ക്രൈസ്തവ ജീവിതത്തെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഈ പ്രക്രിയ ഏറെ ബൃഹത്തായതും എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തവും ഉള്ളതാണ്. കുടുംബങ്ങള്‍ മുതല്‍ ആഗോളതലംവരെ വ്യത്യസ്ത മേഖലകളിലായി സംവാദങ്ങളും ചര്‍ച്ചകളും പ്രവര്‍ത്തനാസൂത്രണങ്ങളും ഇവിടെ നടക്കുന്നു. മുന്‍വിധികളൊന്നും കൂടാതെ എല്ലാവരെയും ശ്രവിക്കാനും, പരസ്പരം ശ്രവിക്കാനുമുള്ള വേദികള്‍ സിനഡിലൂടെ വിഭാവനം ചെയ്യുന്നു. കുടുംബം ബി.സി.സി., ഇടവക, രൂപത, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം, ആഗോളം തുടങ്ങിയ തലങ്ങളിലും വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഇതര സ്ഥാപനങ്ങള്‍, സന്യസ്തഭവനങ്ങള്‍, രൂപീകരണ ഭവനങ്ങള്‍, സംഘടനകള്‍ തുടങ്ങി സാധ്യമായ എല്ലാ മേഖലകളിലും ഇതിനോടനുബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു.
പശ്ചാത്തലം
* 21 സാര്‍വ്വത്രിക സൂനഹദോസുകള്‍
* 15 സാധാരണ സിനഡുകള്‍ (അവസാനം നടന്നത് 2018 ല്‍ – യുവജനം)
* 3 അസാധാരണ സിനഡുകള്‍ (അവസാനം നടന്നത് 2014 ല്‍ – കുടുംബം)
* 11 പ്രത്യേക സിനഡുകള്‍ (അവസാനം നടന്നത് 2019 ല്‍ – ആമസോണ്‍ സിനഡ്)
രൂപതാ സിനഡ്
1. ബിസിസി തെരഞ്ഞെടുപ്പും ഇടവക അജപാലന സമിതി, ധനകാര്യ സമിതി രൂപീകരണവും.
2. 2022-23, 2023-24 വര്‍ഷങ്ങളിലെ പദ്ധതി ആവിഷ്കരണവും ബഡ്ജറ്റും.
ആഗോള സിനഡ് 2023
സിനഡാത്മക സഭയ്ക്കായ് ഒരു സിനഡ്
ഒരുമിച്ച് യാത്ര ചെയ്തുകൊണ്ടും ആ യാത്രയെ വിലയിരുത്തികൊണ്ടും സഭയ്ക്ക് തന്‍റെ അനുഭവങ്ങളുടെ വിശകലനത്തിലൂടെ എപ്രകാരം കൂട്ടായ്മയില്‍ ജീവിക്കാമെന്നും പങ്കാളിത്തം പ്രായോഗികമാക്കാമെന്നും പ്രേക്ഷിതത്വത്തിലേക്ക് കൂടുതല്‍ തുറവി ഉണ്ടാകാമെന്നും മനസ്സിലാക്കാന്‍ സാധിക്കും.
വിഷയത്തിന്‍റെ മൂന്ന് ഊന്നലുകള്‍
കൂട്ടായ്മ: വ്യത്യസ്തതകളുള്ള ജനമായ നമ്മെ ദൈവം ഒരേ വിശ്വാസത്തില്‍ ഒരുമിച്ച് ചേര്‍ക്കുന്നു.
പങ്കാളിത്തം: ദൈവജനത്തിലെ എല്ലാവരുടെയും പൂര്‍ണ്ണ പങ്കാളിത്ത ത്തിനായുള്ള വിളി
പ്രേഷിതത്വം: സഭ നിലനില്‍ക്കുന്നതുതന്നെ സുവിശേഷവത്കര ണത്തിനാണ്. സിനഡാത്മകത എന്നത് സഭയ്ക്ക് സുവിശേഷവത്കരണ ദൗത്യം കൂടുതല്‍ ഫല പ്രദമായും വിശ്വസ്തമായും നിറവേറ്റുവാനുള്ള ഉപാധിയാണ്.
സിനഡും സിനഡാത്മകതയും
സുന്‍ (SUN = കൂടെ) ഒഡോസ് (HODOS = വഴി) എന്നീ രണ്ടു ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നതാണ് “സുനോഡോസ്” അഥവാ “സിനഡ്” എന്ന പദം. മൂലാര്‍ത്ഥം സഹയാത്ര, ഒരുമിച്ചുള്ള നടത്തം എന്നൊക്കെയാണ്.
വഴി – യേശുക്രിസ്തു (യോഹ.14:6) വഴിയും സത്യവും ജീവനും ഞാനാണ്.
വഴി – ക്രിസ്തു മാര്‍ഗ്ഗം (അപ്പ.9:2; 19:9, 23; 22:4)
ആയിടെ ക്രിസ്തു മാര്‍ഗ്ഗത്തെ സംബന്ധിച്ച് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായി (അപ്പ. 19:23)
ക്രിസ്തു മാര്‍ഗ്ഗം ഒരു ജീവിത ശൈലി
യേശുവിന്‍റെ ജീവിതശൈലി- എല്ലാവരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ശൈലി.
സമരിയാക്കാരി സ്ത്രീ (യോഹ. 4)
നല്ല സമരിയാക്കാരന്‍ (ലൂക്ക 10)
ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തുന്നു (ലൂക്ക 7)
സക്കേവൂസ് (ലൂക്ക 19)
ഫരിസേയനും ചുങ്കക്കാരനും (ലൂക്ക 18)
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ (യോഹ. 8)
സഭയെന്നാല്‍ ഒരുമിച്ച് നടക്കുക എന്നതിന്‍റെ പര്യായമാണ്- വി.ജോണ്‍ ക്രിസോസ്റ്റം.
സഭാചരിത്രത്തില്‍ സിനഡ് എന്ന പദം രൂപതാ, പ്രോവിന്‍സ്, പ്രാദേശിക, പാത്രിയാര്‍ക്കല്‍, സാര്‍വ്വത്രിക തലങ്ങളില്‍ വിളിച്ചുകൂട്ടപ്പെടുന്ന സഭാ സമ്മേളനങ്ങളെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു.
സിനഡാത്മകത
ഒരുമിച്ച് യാത്ര ചെയ്യുന്ന ദൈവജനമെന്ന സഭയുടെ സ്വഭാവത്തെയാണ് സിനഡാത്മകത എന്നതുകൊണ്ട് ആര്‍ത്ഥമാക്കുന്നത്. പരിശുദ്ധാത്മ ശക്തിയില്‍ കര്‍ത്താവായ യേശുവിനാല്‍ വിളിച്ചുചേര്‍ക്കപ്പെട്ട് ഒരു കൂട്ടായ്മയില്‍ സമ്മേളിക്കുന്നതാണ് സിനഡ് അഥവാ സൂനഹദോസുകള്‍.
സിനാത്മകതയുടെ ഏറ്റവും വലിയ സവിശേഷത എല്ലാവരെയും ശ്രവിക്കുക എന്നുള്ളതാണ്. ശ്രവിക്കുക എന്നത് കേള്‍ക്കുക മാത്രമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നതാണ് സിനഡാത്മകത. എല്ലാവരും പരസ്പരം ശ്രവിക്കുകയും എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ സാധിക്കുകയും ചെയ്യുന്നവിധം എല്ലാവരും സത്യത്തിന്‍റെ ആത്മാവായ പരിശുദ്ധാത്മാവിനെ ഒരുമിച്ച് ശ്രവിക്കുന്നതുമാണ് സിനഡാത്മകത- ഫ്രാന്‍സിസ് പാപ്പ.
മൂന്നാം സഹസ്രാബ്ദത്തിലെ സഭയെക്കുറിച്ച് ദൈവം വിഭാവനം ചെയ്യുന്നത് നിയതമായും സിനഡാത്മകതയുടെ പാതയാണ്ڈ- ഫ്രാന്‍സിസ് പാപ്പ
രണ്ടാം വത്തിക്കാന്‍ സൂനഹദോയിനുശേഷം സഭയിലുണ്ടാകുന്ന ഏറ്റവും നിര്‍ണ്ണായകമായ സംഭവംڈ – വത്തിക്കാന്‍ നിരീക്ഷകന്‍
നവീകരണമെന്നാല്‍ …
ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്
ആയിതീരേണ്ട അവസ്ഥയിലേക്കുള്ള യാത്ര – സുവിശേഷത്തിന്‍റെ ആനന്ദം
ബൈബിള്‍ – വിശ്വാസത്തിന്‍റെ ഉറവിടം
രണ്ട് ഇതിവൃത്തങ്ങള്‍
- പുറപ്പാടും ഉടമ്പടിയും
- ക്രിസ്തു സംഭവം (യോഹ. 13:34-36)
നവീകരണം
ഈ അടിസ്ഥാന ദൈവീക അനുഭവത്തിലേക്കുള്ള മടങ്ങിപ്പോകലാണ്.
ഭാരത്തെക്കാള്‍ അവസരം
നിലവിലുള്ള അജപാലന പ്രവര്‍ത്തനങ്ങളോടൊപ്പം അധികഭാരമായി സിനഡാത്മക പ്രക്രിയയെ കാണുന്നതിനുപകരം പ്രേഷിത ദൗത്യത്തില്‍ കൂടുതല്‍ ഫലപ്രദമായി പങ്കുചേരന്‍.
പ്രാദേശിക സഭയ്ക്ക് അജപാലന മാനസാന്തരത്തിലും സിനഡാത്മക ശൈലിയിലും വളരുവാനുള്ള ഒരു സുവര്‍ണ്ണ അവസരമായി ഇതിനെ കാണാം.
സിനഡ് 2021-23
2021 ഒക്ടോബര്‍ 2023 ഒക്ടോബര്‍ വരെ
2021 ഒക്ടോബര്‍ 9 ന് വത്തിക്കാനില്‍ തുടക്കം 2021 ഒക്ടോബര്‍ 17 ന് രൂപതകകളില്‍ ഉദ്ഘാടനം
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സിനഡ് കേവലം മെത്രാന്മാരുടെ മാത്രമാകാതെ സഭയുടേത് മുഴുവനാകണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നു.
നെയ്യാറ്റിന്‍കര രൂപതയില്‍ – കുടുംബ സിനഡ്, ബിസിസി സിനഡ്, ഇടവക സിനഡ്, ഫൊറോന സിനഡ്, രൂപതാ സിനഡ്.
തുടര്‍ന്ന് സംസ്ഥാന സിനഡ്, ദേശീയ സിനഡ്, ഭൂഖണ്ഡ സിനഡ്, ആഗോള സിനഡ് (മെത്രാന്മാരുടെ സിനഡ്).
പ്രത്യേകതകള്‍
$ സഭ മുഴുവനും പങ്കാളിയാവുന്നു.
$ മൂന്നു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയ
$ ഗഹനമായ ആശയങ്ങളുടെ സ്വരൂപണമല്ല ലക്ഷ്യം
$ ചോദ്യാവലികളുടെ പൂരണമോ അന്വോഷണാത്മക പഠനമോ അല്ല
$ സകലരേയും ഉള്‍പ്പെടുത്തിക്കൊണ്ട് തുറവിയോടെയുള്ള പരസിപര ശ്രവണം, സ്വതന്ത്രവും നിര്‍ഭയവുമായ പങ്കുവയ്ക്കല്‍ എന്നിവയാണ് മുഖ്യം.
$ സര്‍വോപരി പരിശുദ്ധാത്മാവിനെ ശ്രവിക്കുകയാണ്.
$ പദ്ധതിയെക്കാള്‍ പ്രക്രിയക്കാണ് പ്രാധാന്യം. ഒരു പദ്ധതി നടപ്പിലാക്കുക എന്നതിലുപരി ഒരു പ്രക്രിയയില്‍ കടന്നുപോകുക.
ഊന്നലുകള്‍
$ മാറ്റത്തിന് തയ്യാറാവുക – നവീകരണം = ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള യാത്ര.
$ മൂവായിരത്തിലധികം വരുന്ന രൂപതകളിലെ എല്ലാ മെത്രാന്മാരെയും വൈദികരെയും സന്യസ്ഥരെയും വിശ്വസ സമൂഹത്തെയും സിനഡല്‍ പ്രക്രിയയില്‍ പങ്കാളികളാക്കുന്നു.
സിനഡൽ ലോഗോ
ലോഗോ – സവിശേഷതകള്‍
വൃക്ഷം = ജീവവൃക്ഷം-വചനശക്തി,
ശാഖകള്‍ = കുരിശ്, പരിശുദ്ധാത്മാവ്,
സൂര്യന്‍ = ദിവ്യകാരുണ്യം,
സുവര്‍ണനിറം,
എല്ലാ ജനങ്ങളും = വൈവിധ്യമാര്‍ന്ന നിറചാര്‍ത്തുകള്‍,
ഒരുമിച്ചുള്ള യാത്ര,
ചലനാത്മകമായ ദൈവജനം,
മേല്‍ക്കോയ്മയില്ല,
ഒപ്പം നടക്കുന്നു,
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം,
കുട്ടികളും കൗമാരക്കാരും തുടക്കമിടുന്ന യാത്ര,
ഏകതാനതയെക്കാള്‍ വൈവിധ്യത്തിന് പ്രാധാന്യം.
ലോഗോ – വിശദീകരണം
@ വാനോളം ഉയരുന്ന പ്രൗഢമായൊരു വന്‍വൃക്ഷം: പ്രകാശ ത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രതീകമായ സുവര്‍ണ നിറം.
@ ജീവന്‍റെയും പ്രത്യാശയുടെയും അടയാളമായ ക്രസ്തുവിന്‍റെ കുരിശിനെ (ജീവവൃക്ഷത്തെ) പ്രതീകവത്കരിച്ചിരിക്കുന്നു.
@ സൂര്യശോഭയോടെ ദിവ്യകാരുണ്യത്തെ സംവഹിക്കുന്ന വൃക്ഷം.
@ കരങ്ങളോ ചിറകുകളോ പോലെ വിരിച്ചിരിക്കുന്ന ശിഖരങ്ങള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
@ സിനഡ് എന്ന പദം സൂചിപ്പിക്കുന്നതുപോലെ ചലനാത്മകമായ ദൈവജനം ഒരുമച്ച് നടക്കുന്നു.
@ ജീവവൃക്ഷം നിശ്വസിക്കുന്ന പൊതുശക്തിയാല്‍ ഐക്യപ്പെടുത്ത പ്പെട്ട് അവര്‍ തങ്ങളുടെ യാത്ര ആരംഭിക്കുന്നു.
@ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും, വൃദ്ധരും, സ്ത്രീകളും, പുരുഷന്മാരും, മാതാപിതാക്കളും, ദമ്പതികളും, ഏകസ്ഥരും, രോഗികളും, ഭിന്നശേഷിക്കാരും, സന്യസ്തരും, വൈദികരും, മെത്രാന്മാരുമെല്ലാം ചേര്‍ന്ന് മേല്‍ക്കോയ്മകളില്ലാതെ ഒരേ പാതയില്‍ മുന്നേറുന്നു.
@ മെത്രാനും സമര്‍പ്പിതരുമൊക്കെ മുന്നിലോ പിന്നിലോ അല്ലാതെ ഒപ്പം (കൂടെ) നടക്കുന്നു.
@ മത്തായി 11: 25 സൂചിപ്പിക്കുന്നതുപോലെ കുട്ടികളും കൗമാര ക്കാരുമാണ് ഈ യാത്രയ്ക്ക് തുടക്കമിടുന്നത്.
@ ആനന്ദത്തിന്‍റെ പ്രതീകമായി വൈവിദ്യമാര്‍ന്ന നിറച്ചാര്‍ത്തുകളാല്‍ അടയാളപ്പെടുത്തപ്പെട്ട 15 നിഴല്‍ രൂപങ്ങള്‍ മനുഷ്യവംശത്തെ മുഴുവന്‍ അതിന്‍റെ ജീവിതാവസ്ഥകളുടെയും തലമുറകളുടെയും ഉല്പത്തിയുടെയുമൊക്കെ വൈവിധ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു.
@ സിനഡാത്മക സഭയ്ക്കായ് : കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന തിരശ്ചീനമായ അടിയെഴുത്ത് ദൈവജനത്തിന്‍റെ യാത്രയ്ത്തു സമാനമായി ഇടത്തു നിന്ന് വലത്തേയ്ക്ക്, ഈ പ്രക്രിയയുടെ സമഗ്രതമായ സിനഡ് 2021-203 ലേക്ക് നീങ്ങുന്നു.
@ ലോഗോയിലെ എഴുത്തുകളും അക്ഷരങ്ങളും പൊരുത്തവും ക്രമവുമില്ലാതെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകതാനതയെ ക്കാള്‍ വൈവിധ്യത്തിന് പ്രാമുഖ്യം.