സിനഡാത്മകതയുടെ നെടുംതൂണുകള്‍
വിജയകുമാർ
2021 ഒക്ടോബറില്‍ ആരംഭിച്ച് 2023 ഒക്ടോബറില്‍ സമാപിക്കുന്ന ഒരു സിനഡാത്മക സഭായാത്രയുടെ വിഷയം – ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി – കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നതാണ്. ദൈവവുമായി ഒരുമിച്ച് സഞ്ചരിക്കുന്ന ഒരു ദൈവജനം രൂപപ്പെടുക. ഞാനാണ് സഭ എന്നും എന്‍റെതാണ് സഭ എന്നുമുള്ള ഉത്തമ ബോധ്യത്തോടെ യാത്ര ചെയ്യാന്‍ തയ്യാറാകുന്ന ദൈവജനം.
ഈ വിഷയത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ എന്നു ചിന്തിച്ചാല്‍ –
@ ഈ മൂന്ന് വശങ്ങളും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അവയ്ക്കിടയില്‍ സ്ഥാന മഹിമ വ്യത്യാസങ്ങളില്ല. ഓരോന്നും മറ്റുള്ളവയെ പരിപോഷിപ്പിക്കുന്നു.
@ ഒരു സിനഡാത്മക സഭയുടെ നിര്‍ണായകമായ നെടുംതൂണുകളാണ് ഇവ മൂന്നും.
@ ഇവ മൂന്നിനുമിടയിലുള്ള ചലനാത്മകമായ ഒരു ബന്ധമുണ്ട് എന്ന ബോധ്യം.
ഈ മൂന്ന് തൂണുകളെക്കുറിച്ച് പരിശോധിക്കാം.
1) കൂട്ടായ്മ
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. (യോഹ.15:5)
പരിശുദ്ധ ത്രീത്വത്തിന്‍റെ കൂട്ടായ്മയുടെ ഉദാത്ത മാതൃകയും വചന ഭാഗവും കൂട്ടായ്മയുടെ മഹത്വം വെളിവാക്കിത്തരുന്നു. ക്രൈസ്തവ ജീവിതത്തിന്‍റെയും സഭാ ജീവിതത്തിന്‍റെയും അടിസ്ഥാനമാണ് ഈ വചനത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മ.
ഇതിലൂടെ ചില വസ്തുതകളും, ബോധ്യപ്പെടുത്തലുകളും ചില ഉത്തരവാദിത്വങ്ങളും നമ്മെ ഏല്‍പ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുന്നു.
# ചില ഉടമ്പടികള്‍ ദൈവം നമുക്ക് നല്‍കിക്കൊണ്ട് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളുള്ള ജനതയെ ഒരേ വിശ്വാസമുള്ളവരെ തന്‍റെ കൃപാവരം വര്‍ഷിച്ചുകൊണ്ട് ഒരുമിച്ചു കൂട്ടുന്നു.
# കൂട്ടായ്മയ്ക്ക് ഒരു മാതൃക നല്‍കുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തിന്‍റെ മാതൃക – അവരുടെ സ്നേഹമാണ് കൂട്ടായ്മയുടെ അടിസ്ഥാനം.
# പിതാവിനോട് ദൈവജനത്തെ അനുരജ്ഞനപ്പെടുത്തുന്നതും പരിശുദ്ധാത്മാവില്‍ നമ്മെ പരസ്പരം യോജിപ്പിക്കുന്നത് ക്രിസ്തുവാണ്.
# വിശ്വാസബോധത്തില്‍ അടിസ്ഥാനമുറപ്പിച്ച് സഭയുടെ സജീവമായ പാരമ്പര്യത്തിലൂടെ ദൈവവചനത്തിന് കാതോര്‍ക്കണം പ്രചോദിതരായിത്തീരണം.
# നമുക്കോരോരുത്തര്‍ക്കും തങ്ങളുടെ പങ്കുവഹിക്കാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ – കൂട്ടായ്മയില്‍ നാമെല്ലാവരും പങ്കുചേരുകയും മറ്റുള്ളവരെ പങ്കുചേര്‍ക്കുകയും വേണം. കുടുംബത്തില്‍, ബി.സി.സി.യില്‍, ഇടവകയില്‍, സമൂഹത്തില്‍ ഈ കൂട്ടായ്മാനുഭവം ഉണ്ടാകണം.
2) പങ്കാളിത്തം
“നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.” (1 കൊറി.12:27)
“ഒരു അവയവമല്ല പലതു ചേര്‍ന്നതാണ് ശരീരം.” (1 കൊറി.12:14)
സഭാദൗത്യത്തില്‍ സജീവമായി പങ്കുചേരാന്‍ സഭാഗാത്രത്തിലെ അവയവ തുല്യരായ ഓരോ കത്തോലിക്കനും ഉത്തരവാദിത്തമുണ്ട്. സഭാ ശരീരത്തിന്‍റെ ആഗ്രഹമനുസരിച്ച് ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് പിതാവ് നമുക്ക് നല്‍കുന്നു.
§ മറ്റുള്ളവരെ ശ്രവിക്കുക
a) ആര് ശ്രവിക്കണം/കേള്‍ക്കണം – അല്‍മായര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിവര്‍ ശ്രവിക്കണം.
b) എങ്ങനെ ശ്രവിക്കണം : തീവ്രമായും, ബഹുമാനപൂര്‍വ്വകമായും ശ്രവിക്കണം.
c) ഇങ്ങനെ ചെയ്താല്‍ നാം ഒരുമിച്ച് പരിശുദ്ധാത്മാവിനെ കാതോര്‍ക്കാന്‍ ഇടമൊരുക്കും. മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള സഭയുടെ കാഴ്ചപ്പാട് സുവ്യക്തമാകും.
§ പങ്കാളിത്തത്തിന്‍റെ അടിസ്ഥാനം പരിശുദ്ധാത്മാവില്‍ നിന്നും നാം സ്വീകരിച്ച ദാനങ്ങളിലൂടെ പരസ്പരം ശുശ്രൂഷിക്കാന്‍ യോഗ്യരാക്കപ്പെടുകയും വിളിക്കപ്പെട്ടിരിക്കുകയും ചെയ്യുക എന്ന വസ്തുത.
§ അജപാലന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ –
* ദൈവത്തിന്‍റെ ഇഷ്ടത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ / അനുരൂപപ്പെടാന്‍ വേണ്ടി
* പ്രാര്‍ത്ഥിക്കാന്‍, ശ്രവിക്കുക, വിശകലനം ചെയ്യാന്‍ സംവദിക്കാന്‍, വിവേചിക്കാന്‍, ഉപദേശം നല്‍കാന്‍
* സിനഡാത്മക സഭയില്‍ സമൂഹം മുഴുവന്‍ ഒരുമിച്ച് സ്വാതന്ത്ര്യം, വൈവിധ്യത്തോടു… വിളിക്കപ്പെട്ടിരിക്കുന്നു.
§ എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുക
a) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ
b) ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നവരെ (പാപിനിയായ സ്ത്രീ, സക്കേവൂസ്, കുഷ്ഠരോഗി)
3) പ്രേഷിത ദൗത്യം
“ദരിദ്രരെ സുവിശേഷമറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ലൂക്ക : 4 : 18)
ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലെ അംഗമായ ഓരോരുത്തരും പരിശുദ്ധാത്മാശക്തിയാല്‍ നിറഞ്ഞ് ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അയയ്ക്കപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
@ സഭനിലകൊള്ളുന്നത് – സുവിശേഷവല്‍ക്കരണത്തിനാണ്. ചില മാനങ്ങള്‍ ഉണ്ട്.
@ മനുഷ്യകുടുംബത്തിന്‍റെ മുഴുവന്‍ മധ്യത്തില്‍ – ദൈവത്തിന്‍റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക – (കണ്ടാലും) – (ആദിമസഭയില്‍ കണ്ടത്)
@ സുവിശേഷത്തിന് മെച്ചപ്പെട്ട സാക്ഷ്യം നല്‍കല്‍- പ്രത്യേകിച്ച് നമ്മുടെ ലോകത്തിന്‍റെ ആത്മീയ, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, ഭൗമിക, അസ്തിത്വ മേഖലകളില്‍ പ്രാന്തസ്ഥിതരായി ജീവിക്കുന്നവരുടെയിടയില്‍ സഭയെ നാം പരിചയപ്പെടുത്തണം.
@ സുവിശേഷവത്കരണ ജോലി പൂര്‍ത്തിയാക്കാനുള്ളതിനുവേണ്ടിയാണ് സിനഡാത്മക – ഫലപ്രദമായി –
@ ഈ പറഞ്ഞ 3 തൂണുകളും കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തനക്ഷമവുമാകുമ്പോഴാണ് സിനഡാത്മകത പൂര്‍ണ്ണതയിലെത്തുന്നത്.
ഇവ നാം സ്വയം സ്വീകരിക്കുന്നു അതോടൊപ്പം മറ്റുള്ളവരിലേക്ക് ചലനാത്മകമായി പകര്‍ന്നു നല്കുകയും ചെയ്യുമ്പോഴാണ് പാപ്പ വിഭാവന ചെയ്തതുപോലെ ഫലപ്രാപ്തിയില്‍ എത്തിച്ചേരുന്നത്.