നെയ്യാറ്റിൻകര രൂപതയിൽ സിനഡിന്റെ പാതയിൽ സജീവമാകാൻ “സിനഡ് വെബ്”

സ്വന്തംലേഖകൻ

നെയ്യാറ്റിൻകര: ആഗോളകത്തോലിക്കാ സഭയിൽ ആരംഭിച്ച സിനഡിന്റെ ചിന്തകളും പ്രവർത്തനങ്ങളും സമൂഹത്തിന്റെ എല്ലാമേഖലകളിലും എത്തിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപത ഒരു വെബ്‌സൈറ്റിന് രൂപം നൽകി. രൂപതയുടെ എല്ലാ ഭാഗങ്ങളിലും മേഖലകളിലും, കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജോലിചെയ്യുന്ന എല്ലാ രൂപതാംഗങ്ങളെയും രൂപതാ സിനഡിന്റെ ഭാഗമാക്കുകയാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ പറഞ്ഞു, “സിനഡ് വെബ്” ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രൂപതാ സെൻട്രൽ ടീമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റിലൂടെ നെയ്യാറ്റിൻകര രൂപതയിൽ നടക്കുന്ന സിൻഡിനാസ്പദമായ എല്ലാ വാർത്തകളും ലഭ്യമാകുമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു. കൂടാതെ, സിനഡ് സംബന്ധിച്ചുള്ള പഠനങ്ങളും, ചിന്തകളും, ക്‌ളാസുകൾ കൈകാര്യം ചെയ്യുവാൻ ആവശ്യമായ പഠന സഹായികളും, പവർപോയിന്റ് പ്രെസന്റേഷനുകളും ഈ വെബ്‌സൈറ്റിലൂടെ പൊതുസമൂഹത്തിന് ലഭ്യമാകുമെന്ന് രൂപതാ ശുശ്രൂഷാ കോർഡിനേറ്റർ മോൺ.വി.പി.ജോസ് അറിയിച്ചു.

Synod Share